Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലൂവെയ്‌ൽ: 15–ാം നിലയില്‍ നിന്ന് പെൺകുട്ടി ചാടി, വീണത് കാറിനു മുകളിൽ!

blue-whale

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കില്ലർ ഗെയിം ബ്ലൂവെയ്‌ൽ ജീവനൊടുക്കൽ തുടരുകയാണ്. ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിലും ബ്ലൂവെയ്‌ൽ കളിച്ച് പെൺകുട്ടികളും ആൺകുട്ടികളും ജീവനൊടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റഷ്യയിൽ ഒരു പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു.

ബ്ലൂവെ‌യ്‌ൽ അവസാന ടാസ്ക് പ്രകാരം 15–ാം നിലയിൽ നിന്നാണ് പെൺകുട്ടി ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ താഴെ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് പെൺകുട്ടി വീണത്. പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാടാൻ ശ്രമിക്കുന്നതിന്റെയും കാറിന് മുകളിൽ വീഴുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതേ സ്ഥലത്ത് തന്നെയാണ് മാസങ്ങൾക്ക് മുൻപ് രണ്ടു പെൺകുട്ടികൾ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ആറു മാസത്തിനിടയിൽ ബ്ലൂവെയ്‌ൽ കളിച്ച് സ്വയം വെടിയേറ്റ് 130 പേരാണ് റഷ്യയിൽ മാത്രം ജീവനൊടുക്കിയത്.

related stories