സന്താനഭാഗ്യമില്ലാത്തതെന്തു കൊണ്ടെന്ന് ജ്യോതിഷത്തിലറിയാമോ?

‘‘ഏകേനാപി സുവൃക്ഷേണ പുഷ്പിതേന സുഗന്ധിനാ

വനം സുവാസിതം സർവ്വം സുപുത്രേണ കുലം യഥാ’’

ധാരാളം പൂക്കളുള്ളതും സുഗന്ധം ചേർന്നതുമായ ഒരു മരം കൊണ്ട് വനമാകെ സൗരഭ്യപൂർണ്ണമാകുന്നു. അതുപോലെ തന്നെ ഉത്തമനായ ഒരു പുത്രനാൽ തന്നെ കുലമെല്ലാം ശോഭനമായി തീരുന്നു. ഈ ശ്ലോകത്തിൽ നിന്നു തന്നെ ഒരു സന്താനം ജനിക്കേണ്ടതിന്റെ പ്രാധാന്യം എന്തെന്ന് മനസ്സി ലായി കാണുമല്ലോ?


ശാസ്ത്രം അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പുതുപുത്തൻ പരീക്ഷണങ്ങൾ പല മേഖലകളിലും നടന്നുകൊണ്ടിരിക്കുന്നു.

ഇന്ന് നമുക്കു ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും. പത്ര ദൃശ്യ മാധ്യമങ്ങളിൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലു കളുടേയും കായിക ബലഹീനത പരിഹരിക്കുന്നതിനുള്ള മരുന്നുകളുടെയും പരസ്യമാണ് അധികവും. ഇന്നത്തെ ജീവിത രീതി മനുഷ്യനെ രോഗിയാക്കിയിരിക്കുന്നു. അവന് തന്റെ വംശം നില നിർത്താൻ‌ മരുന്ന് കഴിക്കേണ്ട അവസ്ഥ. ഇത് എങ്ങനെ ഉണ്ടായി? ആധുനിക രീതിയിലുള്ള ജീവിതം അവ നെ മഹാരോഗിയാക്കി. തിരക്കു പിടിച്ച ഓട്ടത്തിനിടയിൽ തന്റെ പൂർവ്വികമായ പലതും പൈതൃകവും മറക്കാൻ പഠിച്ചു. ഒരു സന്താനം ജനിക്കാൻ ലക്ഷങ്ങൾ മുടക്കി. ഒരു ഫലവുമില്ല. സമ്പാദ്യം മുഴുവൻ സ്കാനിങ് സെന്ററുകാരും IVF കാരൻ ഡോക്ടറും കൈക്കലാക്കി. എന്നിട്ടും ഫലത്തിൽ വട്ടപൂജ്യം. നമുക്കൊരു സംസ്കാരമുണ്ട് അതിൽ നിന്നും ധാരാളം കാര്യങ്ങൾ ഉൾക്കൊള്ളാനുണ്ട്. സംസ്കാര സമ്പന്നത കൊണ്ട് യശസ്സുയർത്തിയ നമ്മുടെ പൂർവ്വസൂരികൾ പലതും നമുക്കു വേണ്ടി കരുതി വച്ചിട്ടുണ്ട്. അതിലൊന്നാണ് വേദത്തിന്റെ കണ്ണായ ജ്യോതിശാസ്ത്രം. ഒരു സ്കാനിങ്ങും ബ്ലഡ് ടെസ്റ്റും കൂടാതെ ഒരു വ്യക്തി സന്താനാർഹനാണോ എന്ന് കണ്ടെ ത്താൻ ജ്യോതിഷത്തിലൂടെ കഴിയും. കൃത്യമായ ജാതക ഗണ നയിലൂടെയും പ്രശ്നവിചാരത്തിലൂടെയും കണ്ടെത്താൻ സാധിക്കാത്ത ഒന്നും തന്നെ ഇന്ന് ലോകത്തിലില്ല. വിദേശി കൾ പോലും അനുഭവത്തിലൂടെ സമ്മതിച്ചിട്ടുള്ള ശാസ്ത്രമാ ണ് ജ്യോതിഷം. മറ്റെല്ലാമുണ്ടായാലും സന്താനമില്ലാത്ത ജീവിതം ദമ്പതികൾക്ക് നരകം തന്നെ.

‘‘മർത്ത്വഃ പിതൃണാമൃണ പാശ ബന്ധനാ

ദ്വിമുച്വതേ പുത്ര മുഖാവ ലോകനാൽ

ശ്രാദ്ധാദിഭിർന്നൈവമതോ ഽന്വ ഭാവതഃ

പ്രാധാന്യ മസ്യേത്വയ മിരീതോഞ്ജസാ’’

മനുഷ്യൻ പുത്രമുഖം ദർശിക്കുന്നതുകൊണ്ട് ഋണപാശ ബന്ധനത്തിൽ നിന്നും മോചനം നേടുന്നു. ശ്രാദ്ധം മുതലായവ കൊണ്ട് ഇതു സാധ്യമല്ല. യാഗം കൊണ്ടു ദേവതകളുടേയും വേദാദ്ധ്യയനം കൊണ്ട് ഋഷികളുടേയും കടം തീരുന്നു. ശ്രാദ്ധാദികൾ കൊണ്ടു മാത്രം പിതൃക്കളുടെ ഋണം തീരുന്ന തല്ല. ഈ ഋണമോചനത്തിന് സന്താനം തന്നെ വേണം. പുത്രൻ എന്നാൽ പുന്നാമ നരകത്തിൽ നിന്ന് പിതാവിനെ ത്രാണനം ചെയ്യുന്നവൻ എന്നാണ് അർത്ഥം. കുലത്തെ ശുദ്ധി ചെയ്യുന്നവൻ എന്നും അർത്ഥം ഉണ്ട്. ആകയാൽ സന്താനം ഉണ്ടാവുക എന്നത് അതിപ്രാധാന്യം തന്നെ. വിദ്വാനും വാഗ്മി യും ഗ്രഹപൂജാ തൽപരനും ആയ ഒരു ജ്യോതിഷ വിദ്വാന് സന്താന ഹാനിക്കുള്ള പരിഹാരം നിർദേശിക്കാൻ അധികാ രമുണ്ട്.

ബാലന്മാരെ കൊല്ലുക, മുട്ട ഭക്ഷിക്കുക, ഗുരുവിനെ ദ്വേഷി ക്കുക, അന്യപുത്രന്മാരെ ദ്വേഷിക്കുക, പ്രാണികളെ ഭക്ഷിക്കുക ഇവയും. കുട്ടിക്ക് അമ്മയുടെ നേരെ ദ്വേഷം ഉണ്ടാക്കിക്കുക, ചെറിയ മൃഗങ്ങളെ കൊല്ലുക, പാർവ്വണ ശ്രാദ്ധം അർഷക ശ്രാദ്ധം മുതലായ പിതൃകർമ്മങ്ങള്‍ ചെയ്യാതിരിക്കുക എന്നിവ സന്താനമുണ്ടാകാതിരിക്കുന്നതിന്റെ കാരണങ്ങളാണ്.

പ്രശ്നചിന്തയിലൂടെ സന്താനഹാനിക്കുള്ള കാരണങ്ങള്‍ ആരായാവുന്നതാണ്. ഇതിനെ സന്തതി പ്രശ്നം എന്നും പറ യാറുണ്ട്. ആവശ്യക്കാരൻ ദൈവഞ്ജനെ സമീപിച്ച് സുമു ഹൂർത്തത്തിൽ തന്റെ കാര്യം വ്യക്തമായും ഒരു പ്രാവശ്യം മാത്രവും പറയണം. സന്തതി പ്രശ്നത്തിൽ ദമ്പതിമാരെ ചിന്തി ക്കേണ്ടത് ഒരേ വിധത്തിലാണെങ്കിലും ഉദയലഗ്നം കൊണ്ട് പുരുഷന്റെ ദേഹസൗഷ്ഠവാദികളും രണ്ടാം ഭാവം കൊണ്ട് വിദ്യാധനാദികളും പിന്നീട് ക്രമമായി തന്നെ മറ്റു ഭാവങ്ങളും ചിന്തിക്കണം. സ്ത്രീയെ സംബന്ധിച്ചിടത്തോളം ഈ ചിന്തന ആരൂഢ ലഗ്നത്തിൽ നിന്നും ആരംഭിക്കുന്നു. ഇങ്ങനെ ദ്വാദശ ഭാവ പര്യന്തവും ചിന്തിച്ച് ദോഷങ്ങളെ കണ്ടെത്തി തക്കതായ പരിഹാരമാർഗ്ഗങ്ങളും. ശാപാദി ദുരിതങ്ങൾക്കുള്ള പ്രായശ്ചി ത്തങ്ങളും ചെയ്യുകയും വേണം.

ദുരിത ശാപാദികൾ തീർന്നാൽ. പുണ്യ ക്ഷേത്ര ദർശനങ്ങളും ഔഷധസേവയും ദാനകർമ്മങ്ങളും അനുഷ്ഠിക്കണം.

ബീജബലവും ക്ഷേത്രബലവും സ്ത്രീപുരുഷന്മാർക്കും ഉണ്ടെ ങ്കിൽ മാത്രമേ ഇത്തരം പരിഹാര പ്രായശ്ചിത്തങ്ങള്‍ അനുഭവ യോഗ്യമാകൂ. അല്ലാത്ത പക്ഷം പ്രായശ്ചിത്തങ്ങൾ കൊണ്ട് പ്രയോജനം ഉണ്ടാവുകയില്ല എന്നു മാത്രമല്ല. അന്ധന് ചിത്ര രശ്മി എന്ന പോലെ എല്ലാം നിഷ്ഫലമായി തീരും


ലേഖകൻ

ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട്

കുറ്റനാട് വഴി

പാലക്കാട് ജില്ല.‌

Ph: 9846 309646, 8547019646

Whats app: 9846 309646

Email: astronetpgd100@gmail.com