മരണശേഷവും യാതനയോ? മൂന്നു നിമിത്തങ്ങൾ!!

Representative image

മനുഷ്യജീവിതത്തിൽ ഒന്നും കാരണമില്ലാതെ സംഭവിക്കില്ല എന്നാണ് ചാണക്യ ശാസ്ത്രം. മരണശേഷം എന്ത് സംഭവിക്കുമെന്ന് ഈ ജീവിതത്തിൽ നിന്നു തന്നെ സൂചന ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. മരണശേഷവും ദൗർഭാഗ്യം പിൻതുടരുന്നതിനെ കാണിക്കാൻ മൂന്ന് കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്.

1.വികാരാപരമായി ഒരു വ്യക്തിക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് ചെറുപ്പകാലത്തും വാർദ്ധ്യക്യത്തിലുമാണ്. വാർദ്ധ്യക്യകാലത്ത് ജീവിതപങ്കാളിയില്ലാതെ കഷ്ടപ്പെടേണ്ടി വരുന്നത് മരണശേഷം അനുഭവിക്കേണ്ട ദൗർഭാഗ്യത്തിന്റെ സൂചനയായിട്ടാണ് പറയുന്നത്.

2. ഉപജീവനത്തിനു വേണ്ടി ആരോഗ്യമുണ്ടായിട്ടും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു ചിലർക്ക്, മരണശേഷം അനുഭവിക്കേണ്ടി വരുന്ന കഷ്ടതകളുടെ സൂചനയാണിതെന്നു പറയപ്പെടുന്നു.

നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യാനുഭവങ്ങൾ

3.കഠിനാധ്വാനിയായ നിങ്ങൾക്ക് അതിന്റെ ഫലം അനുഭവിക്കാൻ സാധിക്കുന്നില്ലേ? കഷ്ടപ്പാട് നിങ്ങൾക്കും ഫലം മറ്റുള്ളവരും കൊണ്ടു പോകുന്ന അവസ്ഥയാണോ ജീവിതത്തിൽ?...മരണശേഷവും കഷ്ടപ്പാടുകൾ തുടരുന്നതിന്റെ  സൂചനയായിട്ടാണ് ചാണക്യൻ ഈയൊരു ജീവിതാവസ്ഥയെക്കുറിച്ച് പറയുന്നത്.