വീട്ടിലും ഓഫീസിലും അക്വേറിയം ഭാഗ്യം കൊണ്ട് വരുമോ?

വീട്ടിലും ഓഫീസിലും ഭാഗ്യം കൊണ്ട് വരാന്‍ അക്വേറിയത്തിനു സാധിക്കും

വീട്ടിൽ ആകെയൊരു സ്വസ്ഥതക്കുറവ്, ചെയ്യുന്ന കാര്യങ്ങൾ ഒന്നും ശരിയായ രീതിയിൽ ഫലിക്കുന്നില്ല, എന്ത് ചെയ്താലും സ്വസ്ഥത ലഭിക്കാത്ത അവസ്ഥ, ഓഫീസിലാണെങ്കിലും സ്ഥിതി വിഭിന്നമല്ല, ചെയ്യുന്ന ജോലിക്ക് ആനുപാതികമായ ശമ്പള വർദ്ധനവോ പ്രശംസയോ ലഭിക്കുന്നില്ല, ജീവിതത്തിന്റെ ഒഴുക്ക് നഷ്ട്ടപ്പെട്ട അവസ്ഥ. ഇത്തരം ഒരവസ്ഥ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളവർ ധാരാളം. എന്നാൽ ഇക്കാര്യത്തിന് പരിഹാരം ജ്യോതിഷം പറയുന്നുണ്ടെന്നു വിദഗ്ധർ.

വീട്ടിലും ഓഫീസിലും ഭാഗ്യം കൊണ്ട് വരാന്‍ അക്വേറിയത്തിനു സാധിക്കുമത്രേ. ചില്ലുപാത്രത്തിൽ വർണമത്സ്യത്തെ വളർത്തുക. എട്ട് സ്വര്‍ണമത്സ്യവും ഒരു കറുത്ത മത്സ്യവും ചേര്‍ന്ന് ഒമ്പതു മൽസ്യവുമാണ് അഭികാമ്യം. എന്നാൽ മത്സ്യത്തെ ഓഫീസിൽ വളർത്താൻ കഴിയാത്തവർക്ക് വേണമെങ്കിൽ അക്വേറിയത്തിന്റെ ചിത്രം വച്ചാലും മതിയാകും.

വീട്ടിലാണ് എങ്കിൽ, സ്വീകരണമുറിയിലായി സജ്ജീകരിക്കുന്നതാണ് നല്ലത്. അടുക്കള, കുളിമുറി, ബെഡ്റൂം എന്നിവിടങ്ങളില്‍ അക്വേറിയം വയ്ക്കാന്‍ പാടില്ല എന്ന് പ്രത്യേകം തിരിച്ചറിയുക. ഇനി മത്സ്യങ്ങളിൽ ഒന്ന് ചത്തു പോകുകയാണ് എങ്കിൽ, ഉടൻ തന്നെ മറ്റൊന്നിനെ ഇട്ട് അക്വേറിയത്തിൽ ഒൻപത് മത്സ്യങ്ങളെ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക. 

വീട്ടില്‍ ആര്‍ക്കെങ്കിലും വരാനുള്ള ദോഷങ്ങള്‍ മീന്‍ ചാകുന്നതിലൂടെ ഒഴിവായി പോകുന്നു എന്നാണ് വിശ്വാസം. സ്വീകരണ മുറിയുടെ കിഴക്ക്, തെക്ക് കിഴക്ക്, വടക്ക് ദിക്കുകളില്‍ അക്വേറിയം വയ്ക്കുന്നതാണ്  ഉത്തമമാണ്.

Read more... Star prediction, Feng shui