കർക്കടകമെത്തും മുൻപേ ചെയ്യേണ്ട കാര്യങ്ങൾ

വിവാഹമുഹൂർത്തത്തിന്റെ കാര്യത്തിലും ഒഴിവാക്കിയിട്ടുള്ള മാസമാണു കർക്കടകം

കർക്കടകമെത്തും മുൻപേ ചെയ്യാൻ ഒരുപാടു കാര്യങ്ങളുണ്ട്. പുതിയ വീടിന്റെ പണി കഴിഞ്ഞിരിക്കുകയാണെങ്കിൽ ഗൃഹപ്രവേശം മിഥുനമാസം തീരുംമുൻപേ നടത്തണം. കർക്കടക മാസത്തിൽ ഗൃഹപ്രവേശം പാടില്ലെന്നാണ് ആചാരം.

കന്നി, കർക്കടകം, കുംഭം എന്നീ മാസങ്ങളിൽ ഗൃഹപ്രവേശം പാടില്ലെന്നു ജ്യോതിഷത്തിലെ മുഹൂർത്തഗ്രന്ഥങ്ങളും പറയുന്നു. തോരാമഴയിൽ പണിതുയർത്തുന്ന വീടിന് വേണ്ടത്ര ബലമുണ്ടെന്ന് ഉറപ്പാക്കാനാവില്ലെന്ന പ്രായോഗികബുദ്ധിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കണം കർക്കടകമെത്തും മുൻപേ ഗൃഹപ്രവേശം നടത്തണമെന്നു പഴമക്കാർ നിർബന്ധം പിടിച്ചത്.

വിവാഹവുമില്ല കർക്കടകത്തിൽ

വിവാഹമുഹൂർത്തത്തിന്റെ കാര്യത്തിലും ഒഴിവാക്കിയിട്ടുള്ള മാസമാണു കർക്കടകം. മിഥുനമാസത്തിൽ വിവാഹം നടത്താം. കർക്കടകമാസത്തിനു പുറമേ കന്നി, ധനു, കുംഭം മാസങ്ങളിലും മീനമാസത്തിന്റെ അവസാനപകുതിയിലും വിവാഹം പാടില്ലെന്നു മുഹൂർത്തഗ്രന്ഥങ്ങളിൽ പറയുന്നു.  

Read more... Star Predictin, Download Soul mateSuper horoscope