കാർത്തിക നാളിന് റൂബിയല്ലേ?

പതിവായി കേൾക്കുന്ന ചോദ്യമാണിത്. ഓരോ നക്ഷത്രത്തിനും ഓരോ രത്നമുണ്ട് എന്ന് എല്ലാവർക്കും അറിയാം. ആ അറിവ് മാത്രം വച്ച് പലരും രത്നം വാങ്ങുന്നു. വിളിച്ചു ചോദിച്ച സുഹൃത്ത് ജനനത്തീയതിയും സമയവും പറഞ്ഞപ്പോൾ വ്യാഴം നീചനായ സമയത്താണ് ജനിച്ചത് എന്ന് മനസ്സിലായി. പുഷ്യരാഗം ധരിക്കാൻ നിർദേശിച്ചപ്പോഴാണ് കക്ഷി ജനനത്തീയതി ജാതകത്തിൽ വേറെയാണ് എന്ന് ഓർത്തത്. വീട്ടിൽ ചെന്ന് കൃത്യമായ വിവരങ്ങൾ നൽകിയപ്പോൾ ധരിക്കേണ്ട കല്ല് മുത്ത് അല്ലെങ്കിൽ ചന്ദ്രകാന്തമാണ്.

അമാവാസിയുടെ അടുത്ത ദിവസം ജനിച്ചയാൾക്ക് മനസ്സിന്റെ കാരകനായ ചന്ദ്രന് ബലക്കുറവാകും. ഭയങ്കര ടെൻഷനും കാണും. വീട്ടിൽ പെട്ടെന്ന് കോപിക്കുകയും ചെയ്യും. റൂബി അഥവാ മാണിക്യം ധരിച്ചാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. പ്രത്യേകിച്ച് മേടമാസത്തിൽ ജനിച്ചയാൾക്ക്. സൂര്യന്റെ മാണിക്യം (Ruby) ഒട്ടും ആവശ്യമില്ല. പലരും ഇന്റർനെറ്റിലെ ചില ജ്യോതിഷ സൈറ്റുകളിൽ നോക്കി സ്വയം തീരുമാനിക്കും. മറ്റ് ചിലർ പഞ്ചാംഗത്തിലും ജ്വല്ലറിയിലെ കാർഡിലും നോക്കി രത്നം വാങ്ങുന്നു. പതിനായിരങ്ങൾ വില കൊടുത്തു വാങ്ങുന്നത് ഗുണം ചെയ്യുമോ ദോഷമാകുമോ എന്ന് ജ്യോത്സ്യനുമാത്രമേ പറയാൻ കഴിയൂ. ധരിച്ചാൽ എന്ത് ഗുണം കിട്ടും എന്നും ജ്യോതിഷം അടിസ്ഥാനമാക്കി ഓരോരുത്തരുടെ ഗ്രഹസ്ഥിതി അനുസരിച്ച് പ്രവചിക്കാൻ കഴിയും.

ലേഖകൻ

Dr. P. B. Rajesh

Rama Nivas 

Poovathum parambil,Near ESI Dispensary

Eloor East, Udyogamandal.P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337