മരണം പ്രവചിക്കാൻ കഴിയുമോ?

എന്റെ അച്ഛന് 48 വയസ്സായി. 1969 സെപ്റ്റംബർ 16 നാണ് ജനിച്ചത്. അടുത്തിടെ എന്റെ പൊരുത്തം നോക്കാൻ ഒരു ജ്യോതിഷിയെ കണ്ടു. അപ്പോൾ പറയുന്നു അച്ഛൻ 52–ാം വയസ്സിൽ മരിച്ചുപോകും എന്ന്. എനിക്ക് ഊണും ഉറക്കവും ഇല്ലാതായി സാർ. അച്ഛന് എന്തെങ്കിലും സംഭവിക്കുമോ? എന്തെങ്കിലും പ്രതിവിധിയുണ്ടോ, അച്ഛനോട് ഈ വിവരം ഇതേവരെ പറഞ്ഞിട്ടില്ല. 

സായികൃഷ്ണ

മുതുക്കുളം

അച്ഛന്റെ ജനനസമയം ഇല്ലാത്തതുകൊണ്ട് ഗ്രഹനില എടുക്കാൻ ബുദ്ധിമുട്ടാണ്. ജ്യോതിഷി പറഞ്ഞ വിവരം അച്ഛനോടു പറഞ്ഞില്ല എന്നതിൽ സന്തോഷം. മരണം പ്രവചിക്കാൻ ആർക്കും കഴിയില്ല. 52–ാം വയസ്സിൽ മരിച്ചുപോകും എന്ന് ഒരാളോടു പറഞ്ഞാൽ ആ വയസ്സുകാലം അയാളെ സംബന്ധിച്ച് ആശങ്കകളുടേതാ യിരിക്കും.സമാധാനം നഷ്ടപ്പെട്ട് ഊണും ഉറക്കവും എല്ലാം കുറയാം. ജ്യോതിഷത്തെ വിശ്വസിക്കുന്ന ഒരാളാണെങ്കിൽ ഈ ആശങ്ക കൂടുതൽ ഗൗരവതരമാകും. ഊണും ഉറക്കവും നഷ്ടപ്പെടുന്നത് പലപ്പോഴും ആരോഗ്യത്തെ ബാധിക്കും. അത് ആശുപത്രി വാസത്തിനും മറ്റും കാരണമാകും. ഭാഗ്യവശാൽ മറ്റ് അനിഷ്ടങ്ങൾ ഉണ്ടാകാതെ രക്ഷപ്പെട്ടാലും മരണ പ്രവചനത്തെ നാം വിശ്വസിക്കും. മിക്ക പ്രവചനങ്ങളും ഒരുവിശ്വാസി ഫലത്തിലേക്ക് കൊണ്ടെത്തിക്കാറാണ് പതിവ്.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions