നിങ്ങൾ ആകാൻ കൊതിക്കുന്ന ആ സിനിമാ കഥാപാത്രം ആര്? ഇതാ ഉത്തരം!

എല്ലാ ബോളിവുഡ് സിനിമാപ്രേമികളും ഒരിക്കലെങ്കിലും തന്റെ പ്രിയതാരം അഭിനയിച്ച ഏതെങ്കിലുമൊരു കഥാപാത്രമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. യഥാർത്ഥത്തില്‍ അത് അസാധ്യമാണെങ്കിലും അങ്ങനെയൊരവസരം ലഭിച്ചാൽ പ്രിയതാരത്തിന്റെ ഏതു കഥാപാത്രമാകും നിങ്ങൾക്കേറ്റവും അനുയോജ്യമാകുക? സൂര്യരാശിയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ചേർന്ന സ്വഭാവസവിശേഷതകളുള്ള ആ കഥാപാത്രങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

ഏരീസ് – ഫറ, ദിൽ ദഡ്കനേ ദോ

ഫറയെ പോലെ തന്നെയാണ് ഏരീസ് രാശിക്കാരും. എല്ലായ്പ്പോഴും ഉല്ലാസഭരിതരും ദയരഹിതരുമായിരിക്കും ഇവർ. എന്തെങ്കിലുമൊരു കാര്യം നേടണമെന്ന് മനസിലാഗ്രഹിച്ചാൽ അതിനുവേണ്ടി അശ്രാന്തപരിശ്രമം നടത്തുന്നവരാണിക്കൂട്ടർ. യാത്ര ചെയ്യാനേറെ ഇഷ്ടപ്പെടുന്നവരാണ് ഏരീസുകാർ. ജീവിതത്തിൽ എന്തു വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും ഭയപ്പെടാതെ അതിനെ അഭിമുഖീകരിക്കാൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്.

ടോറസ് – മേഘ്ന, ഫാഷൻ

വളരെ കഠിന ഹൃദയരായ ഇവർ ഒരു കാര്യത്തിനിറങ്ങി പുറപ്പെട്ടാൽ പിന്തിരിപ്പിക്കുകയെന്നത് അസാധ്യമാണ്. തീവ്രമായ ഉത്ക്കർഷേച്ഛയും ദുർവാശിയുമുള്ള ഇവര്‍ തങ്ങളുടെ ദൃഢനിശ്ചയത്തിന്റെ പേരിലാകും അറിയപ്പെടുക. ഫാഷനിലെ പ്രിയങ്കയുടെ മേഘ്നയെന്ന കഥാപാത്രമാണ് ഇക്കൂട്ടർക്ക് കൂടുതലനുയോജ്യം. പുറമെ കഠിനഹൃദയരെന്ന് തോന്നിക്കുമെങ്കിലും യഥാർത്ഥത്തില്‍ ഇവർ പാവങ്ങളാണ്.

ജെമിനി – ഗീത്, ജബ് വീ മെറ്റ്

ജീവിതത്തോട് വളരെയധികം ആസക്തി കാണിക്കുന്ന ഇവർ എല്ലായ്പ്പോഴും ആഹ്ലാദചിത്തരായിരിക്കും. ജെബ് വീ മെറ്റ് എന്ന ചിത്രത്തിലെ ഗീത് എന്ന കരീനയുടെ കഥാപാത്രമാണ് ഈ രാശിക്കാർക്ക് ഏറ്റവുമനുയോജ്യമായത്. ഒരേസമയം ഒന്നിലധികം പ്രവൃത്തികളിലേർപ്പെടുന്നയിവർ നിരവധി കഴിവുകളുള്ളവരും സഹൃദയരുമായിരിക്കും. സന്തോഷത്തോടെ ജീവിക്കാൻ താൽപര്യപ്പെടുന്ന ഇക്കൂട്ടർ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരും എല്ലായ്പ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ ഉത്സാഹം കാണിക്കുന്നവരുമായിരിക്കും.

കാൻസർ – മീര, കോക്ടെയിൽ

എല്ലാവരോടും അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്ന ഈ രാശിക്കാർ വളരെ മധുരതരമായി മറ്റുള്ളവരോട് പെരുമാറുന്നവരുമാണ്. കോക്ടെയിലിലെ മീരയെന്ന കഥാപാത്രമാണ് ഇവർക്ക് ഏറ്റവും യോജിച്ചത്. കൂടെ നിൽക്കുന്നവരുടെ വിശ്വാസത്തെ എല്ലാക്കാലത്തും കാത്തുസൂക്ഷിക്കുന്നവരാണ് കാൻസർ രാശിക്കാർ. ഒരിക്കലും മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഇവരുടെ ഭാഗത്തു നിന്നുണ്ടാകാറില്ല. മാറ്റങ്ങളെ പേടിയോടെ വീക്ഷിക്കുന്നയിവർ, പരമ്പരാഗതമായ കാഴ്ചപ്പാടുകളിൽ ഉറച്ചു നിൽക്കുന്നവരാണ്.

ലിയോ – ലൈല, സിന്ദഗി നാ മിലേഗി ദൊബാര

തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടർന്നു സഞ്ചരിക്കാനാഗ്രഹിക്കുന്ന ലിയോക്കാർ, ധൈര്യശാലികളും സാഹസികതയിഷ്ടപ്പെടുന്നവരുമായിരിക്കും. തങ്ങൾക്കേറ്റവും പ്രിയപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യാൻ തുനിയുമ്പോൾ രണ്ടാമതൊന്നു കൂടി ചിന്തിക്കുന്ന സ്വഭാവമിവർക്കില്ല. എല്ലാവരെയും മനസറിഞ്ഞ് സ്നേഹിക്കാൻ കഴിയുന്ന ഇവർക്ക് സിന്ദഗി നാ മിലേഗി ദൊബാര എന്ന ചിത്രത്തിലെ ലൈലയെന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകളാണുള്ളത്.

വിർഗോ – ഐഷ, വേക്ക് അപ് സിഡ്

പ്രായോഗികമായി ചിന്തിക്കുകയും പരിപൂർണ്ണതയ്ക്കായി ശ്രമിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടർ. തീരുമാനങ്ങൾ എടുക്കാൻ മിടുക്കരാണ് ഇവർ. അതുകൊണ്ടുതന്നെ ഇവരിൽ നിന്നാണ് പല സുഹൃത്തുക്കളും ഉപദേശങ്ങൾ സ്വീകരിക്കാറ്. വേക്ക് അപ് സിഡിലെ ഐഷയുടെ കഥാപാത്രം പോലെ വളരെ പക്വമതികളും സ്വതന്ത്രചിന്താഗതിക്കാരും വിശ്വാസയോഗ്യരുമാണ് വിര്‍ഗോ രാശിക്കാർ.

ലിബ്ര – പൂ, കഭീ ഖുശീ കഭീ ഖം

ആരുടെയും മനം കവരുന്ന എല്ലാവരുടെയും ആകർഷക കേന്ദ്രമാകാൻ കഴിയുന്ന രാശിക്കാരാണ് ലിബ്ര. കഭീ ഖുശീ കഭീ ഖം എന്ന ചിത്രത്തിലെ ‘പൂ’ എന്ന കരീന കഥാപാത്രത്തെ പോലെയാണ് ഈ രാശിക്കാർ. വളരെ കഴിവുകളുള്ള എവിടെയും വേറിട്ടു നിൽക്കുന്ന പ്രതിഭകളായിരിക്കും ഇവർ.

സ്കോർപിയോ – നൈന, യെ ജെവാനി ഹെയ് ദീവാനി

വളരെ ബുദ്ധിമതികളും വിവേകശാലികളുമാണ് ഈ രാശിക്കാർ. നിശ്ചയദാര്‍ഢ്യം കൈമുതലായുള്ളവർ എന്തിന്റെയും ഏറ്റവുമുയരത്തിൽ എത്തുന്നവരാണ്. അതിയായി ആഗ്രഹിക്കുന്നവരും അതിനനുസരിച്ച് ബുദ്ധിപൂർവം പ്രവർത്തിക്കുന്നവരുമായ ഇവർക്ക് നൈനയെന്ന യെ ജെവാനി ഹെയ് ദീവാനിയിലെ കഥാപാത്രത്തിനോടാണ് സാദൃശ്യമധികം.

സാജിറ്റേറിയസ് – അകിര, ജെബ് തക് ഹെയ് ജാൻ

ഉത്സാഹഭരിതരും ആകാംക്ഷയോടെ കാര്യങ്ങളെ സമീപിക്കുന്നവരുമായ ഈ രാശിക്കാരാണ് ഏറ്റവും വലിയ യാത്രാപ്രേമികൾ. തുറന്ന മനസോടെയും തത്വചിന്താപരമായും കാര്യങ്ങൾ വീക്ഷിക്കുന്നയിവർക്ക് ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ ഏറെ താൽപര്യമാണ്, ജെബ് തക് ഹെയ് ജാനിലെ അകിരയെ പോലെ.

കാപ്രികോൺ – അനന്യ, ടു സ്റ്റേറ്റ്സ്

പക്വമതികളും പരിശ്രമശാലികളും നേരായ രീതികളിൽ കാര്യങ്ങളെ സമീപിക്കുന്നവരുമാണ് ഈ രാശിക്കാർ. വളരെ പ്രായോഗികമായി ചിന്തിക്കുന്ന ഇക്കൂട്ടർ കുറ്റമറ്റ രീതിയിൽ എല്ലാം കൈകാര്യം ചെയ്യുന്നവരാണ്. ടു സ്റ്റേറ്റ്സിലെ അനന്യയെ പോലെ ദൃഢനിശ്ചയമുള്ള സ്വഭാവമായിരിക്കും ഇവർക്ക്.

അക്വാറിയസ് – മീട്ട, ഹസീ തോ ഫസീ

എന്തെങ്കിലും ഒരു തീരുമാനമെടുത്താൽ അതിലുറച്ചു നിൽക്കുകയും മറ്റുള്ളവർ പറയുന്നതിന് ചെവി കൊടുക്കുകയും ചെയ്യാത്തവരാണ് ഈ രാശിക്കാർ. എടുക്കുന്ന തീരുമാനങ്ങളിൽ വിജയിക്കാനായി പോരാടുന്നതിലും ഇവർ മിടുക്കരാണ്. ജിജ്ഞാസയും വാൽസല്യപൂര്‍വമായ പെരുമാറ്റവുമെല്ലാം ഈ രാശിക്കാരുടെ പ്രത്യേകതയാണ്. ഹസീ തോ ഫസിയിലെ മീട്ടയെന്ന കഥാപാത്രമാണ് ഈ രാശിക്കാർക്ക് ഏറ്റവും യോജിച്ചത്.

പീസസ് – റാണി, ക്വീൻ

ഒരു ശിശുവിനെ പോലെ നിഷ്കളങ്കരും സ്നേഹിക്കാവുന്നവരുമാണ് ഈ രാശിക്കാർ. എന്നാൽ ജീവിതത്തിലൊരു നിർണായക തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ അതിൽ ഉറച്ചു നിൽക്കാനും കഠിനമായ തീരുമാനങ്ങളെടുക്കാനും ഇവർക്കു കഴിയും. പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും ജീവിതത്തെ മനോഹരമായി കണ്ട് സ്നേഹിക്കുന്നവരാണ് ക്വീനിലെ റാണിയെ പോലെ ഈ പീസസുകാർ.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions