നക്ഷത്രമറിഞ്ഞ് പഠിക്കാം : അത്തം

പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. അത്തം നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ 

പഠിക്കുന്ന ഒാരോ പുതിയ വിഷയ ങ്ങളിലും സ്പഷ്ടമായ ധാരണ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം

ആവശ്യമില്ലാത്ത ഭയം മൂലം പഠനത്തിൽ അസ്വസ്ഥരാകുന്ന പ്രകൃതം അത്തം നക്ഷത്രക്കാരുെട പ്രത്യേകതയാണ്. എല്ലാ കഴിവുകളും  ഉണ്ടെങ്കിലും അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നില്ല എന്നതും ഇക്കൂട്ടരുെട പോരായ്മയാണ്. അതു  പരിഹരിക്കാൻ ഈ അധ്യയനവർഷം പ്രത്യേകം ശ്രമിക്കുക. പുതിയ വിഷയങ്ങൾ പഠിക്കാൻ ജിജ്ഞാസ കൂടുതൽ ഉണ്ടാകാം.  ഓരോ വിഷയത്തെപ്പറ്റിയും സ്പഷ്ടമായ ധാരണ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കേണ്ടതാണ്.  

വാക്സാമർഥ്യത്താൽ ശോഭിക്കാൻ കഴിയുന്ന ആളാണ് നിങ്ങൾ.  അതിനാൽ എല്ലാ മേഖലയിലും അറിവ് സമ്പാദിക്കാൻ ശ്രദ്ധിക്കുക. ഏതുകാര്യവും ശാസ്ത്രീയമായി ചിന്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം വിശ്വസിക്കാൻ ശ്രമിക്കുക. പഠനവുമായി ബന്ധപ്പെട്ട് പുതിയ  ആശയങ്ങൾ നിങ്ങളുടെ മനസ്സിൽ ഉദിക്കാറുണ്ട്.  അവയൊക്കെ പെട്ടെന്ന് നടപ്പാക്കണമെന്ന ധൃതി ഉണ്ടാകും. അങ്ങനെ നടപ്പായില്ലെങ്കിൽ നിരാശ ബാധിക്കുന്ന സ്വഭാവരീതി മാറ്റാൻ ഈ അധ്യയനവർഷം മുതൽ ശ്രമിക്കുക.

കൊടങ്ങൽ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതും കൊടങ്ങൽ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.