Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രമറിഞ്ഞ് പഠിക്കാം : തിരുവോണം

22-thiruvonam-study

പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. തിരുവോണം നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ

പഠനവുമായി ബന്ധപ്പെട്ട് ഭാരിച്ച ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. പഠനകാര്യങ്ങൾ  മാറ്റി വയ്ക്കരുത്

അൽപം താമസം നേരിട്ടാലും വിദ്യാഭ്യാസത്തിൽ വലിയ പുരോഗതി ഉണ്ടാക്കാൻ തിരുവോണം നക്ഷത്രക്കാര്‍ക്കു കഴിയും. വളരെ പക്വതയോടെ പഠന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഇക്കൂട്ടര്‍ക്കു സാധിക്കും.  പഠനവുമായി ബന്ധപ്പെട്ട് ഭാരിച്ച ചില ഉത്തരവാദിത്തങ്ങൾ ഏ റ്റെടുക്കേണ്ടിവന്നേക്കാം. ഒരു കാരണവശാലും പഠനകാര്യങ്ങൾ  മറ്റ് അവസരത്തിലേക്ക് മാറ്റി വയ്ക്കാൻ ശ്രമിക്കരുത്. പഠനത്തില്‍ പ്രത്യേക ചിട്ട പാലിക്കാൻ ശ്രമിക്കുന്നതും നല്ലതാണ്. ചെയ്യുന്ന കാര്യങ്ങൾ വളരെ ഗുണമുള്ളതാണെങ്കിലും സാവധാനം മാത്രമേ ചെയ്യൂ എന്നത് തിരുവോണംകാരുടെ ഒരു പോരായ്മയാണ്. അതു പരിഹരിക്കാനുള്ള ശ്രമങ്ങൾ ഈ അധ്യയനവർഷം  ഉണ്ടാകണം.  മറ്റ് പഠന മാർഗത്തോടൊപ്പം കണ്ടു മനസ്സിലാക്കി ഓർമയിൽ സൂക്ഷിച്ച് വയ്ക്കുന്നത്  ഏറെ പ്രയോജനം ചെയ്യും. പഠനവുമായി ബന്ധപ്പെട്ട  ചിത്രങ്ങൾ, ദൃശ്യങ്ങൾ, എന്നിവയും പേരുകളും വർഷങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും ഓർത്തിരിക്കുന്നത് ഏറെ പ്രയോജനം ചെയ്യും

വയമ്പും കൊടങ്ങലും നട്ട് പരിപാലിക്കുന്നതും ഇവ ഇട്ടു വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്.