നക്ഷത്രമറിഞ്ഞ് പഠിക്കാം : ചിത്തിര

പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്.ചിത്തിര നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ

പഠനത്തിലൂടെ ജീവിതത്തിൽ വളരെയധികം ഉയർച്ചനേടാൻ കഴിവുള്ളവരാണ് ചിത്തിര നക്ഷത്രക്കാര്‍. എന്നാൽ ആ കഴിവുകൾ വേണ്ടസമയത്ത് പ്രകടിപ്പിക്കാൻ ശ്രമിക്കാറില്ല എന്ന ഒരു പോരായ്മയും ഉണ്ട്. അതു പരിഹരിക്കാ ൻ ഈ അധ്യയനവർഷാരംഭം മുതൽ ശ്രമം തുടങ്ങാം. 

ഏകാഗ്രതയോടെ കേട്ട് മനസ്സിലാക്കി പഠിക്കുന്നതിന് നല്ല കഴിവുള്ള വ്യക്തിത്വമാണ് ചിത്തിരയുടേത്,  സ്വയം നിരൂപണങ്ങൾ നടത്തി പഠനവിഷയങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചാൽ ഏറെ ഗുണം നൽകും.  ഏതു  സാഹചര്യത്തി ലും നിശ്ചയദാർഢ്യം കളയാതിരിക്കാൻ ശ്രമിക്കേണ്ടത് അഭികാമ്യമാണ്.  പഠനവിഷയത്തിലെ ചില കാര്യങ്ങൾ അപ്രധാനം എന്നു കരുതി വിട്ടുകളയുന്ന ഒരു സ്വഭാവരീതി ഉണ്ടാകാം. ചിലപ്പോൾ ആ വിട്ടു കളയുന്ന അറിവാകാം നമുക്ക് ഏറെ പ്രയോജനം ചെയ്യുന്നത്. അതിനാൽ ഒരു കാര്യത്തെയും നിസ്സാരവൽക്കരിക്കാതെ പഠിക്കാന്‍ ഈ അധ്യയനവർഷം ശ്രമം ആരംഭിക്കുക.