നക്ഷത്രമറിഞ്ഞ് പഠിക്കാം : ചതയം

പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. ചതയം നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ

പഠനത്തോടൊപ്പം പഠന വിഷയവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ചതയംകാര്‍ക്കു പ്രയോജനം ചെയ്യും. 

പഠനവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിഷയങ്ങളിൽ അറിവ് നേടാൻ കഴിയും എന്നതിനാൽ ഏറെ മുൻപന്തിയിൽ എത്താൻ ചതയം നക്ഷത്രക്കാര്‍ക്കു സാധിക്കും. സ്വന്തം  ലക്ഷ്യം നേടിയെടുക്കാൻ എന്ത് കഷ്ടപ്പാട് സഹിക്കാനും മടിയില്ലാത്ത പ്രകൃതമാണ് ഇക്കൂട്ടര്‍ക്കുള്ളത്.  ആ കാര്യം പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ ഈ അധ്യയനവർഷം ശ്രമം നടത്തുക. പരീക്ഷിച്ചറിഞ്ഞ് പല കാര്യങ്ങളും  പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്ന കഴിവ് കാണുന്നുണ്ട്. എഴുതി പഠിക്കുന്നത് അടക്കമുള്ള  പഠന മാർഗങ്ങൾ ഏറെ ഗുണം ചെയ്യും. പഠനത്തിനായി എല്ലാ ദിവസവും വീട്ടിൽ പ്രത്യേക സമയം ക്രമീകരിക്കുന്നത് നല്ലതാണ്. ഒരേ സമയം ആകുമ്പോൾ  പഠിക്കുന്ന കാര്യങ്ങൾ പെട്ടെന്നുതന്നെ ഓർമയിൽ സൂ ക്ഷിക്കുന്നതിനും ആവശ്യാനുസരണം ഉപയോഗപ്പെടു ത്തുന്നതിനും സാധിക്കും.  പഠനത്തോടൊപ്പം പഠന വിഷയവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പ്രയോജനം ചെയ്യും. സ്ഥിര പ്രയത്നശീലം നിങ്ങൾക്കുണ്ട്. ആ കഴിവ് വേണ്ടവിധം വിനിയോഗിക്കാൻ കഴിഞ്ഞാൽ ഏറെ നേട്ടം കൈവരിക്കാൻ സാധിക്കും.

ഇഞ്ചി നട്ടു പരിപാലിക്കുന്നതും അൽപം ഇഞ്ചിയും ബ്രഹ്മിയും ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്