നക്ഷത്രമറിഞ്ഞ് പഠിക്കാം : പൂരൂരുട്ടാതി

പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. പൂരൂരുട്ടാതി നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ.

പഠിച്ചശേഷം പുസ്തകം മടക്കി ഓർമയിൽ നിന്നു പകർത്തിയെഴുതി പഠിക്കുന്നത് ഏറെ ഗുണം െചയ്യും. 

ലക്ഷ്യപ്രാപ്തിക്കുവേണ്ടി പഠനത്തിൽ ചില കുറുക്കുവഴികൾ തേടുന്ന സ്വഭാവരീതി പൂരൂരുട്ടാതിക്കാരില്‍ ഉണ്ടാകാം. അത് ശരിയായ പ്രവണതയല്ല. നേരായ മാർഗത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും വിജയത്തിലെത്താൻ ഈ അധ്യയനവർഷം ശ്രമിക്കുക. ഒരു പാട് ആലോചനയില്ലാതെ പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. അസ്വാഭാവികവും വിചിത്രവുമായ സ്വപ്നങ്ങൾ ഭാവിയെപ്പറ്റി കരുതി വയ്ക്കുന്നതു പൂരൂരുട്ടാതിക്കാരുെട സ്വഭാവമാണ്.  അത് പ്രവർത്തിപഥത്തിൽ വരുത്താൻ കഴിയാതെ വന്നാൽ മാനസികമായി പതറിപ്പോകാൻ ഇടയുണ്ട്.  നിങ്ങളുടെ ചിന്താഗതികളെ  നല്ലരീതിയിൽ വഴിതിരിച്ച് വിട്ടാൽ ഉദ്ദേശിക്കുന്നതിനേക്കാൾ ഏറെ വിജയം കൈവരിക്കാനാകും. നല്ലതുപോലെ പഠിച്ച് മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിലും അത്  പരീക്ഷയ്ക്ക് എഴുതുമ്പോൾ അൽപം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.  പ‌ഠിച്ചശേഷം പുസ്തകം മടക്കിവച്ച് ആ കാര്യങ്ങൾ ഓർമയിൽ നിന്നു പകർത്തിയെഴുതാൻ ശ്രമിക്കുന്നത് ഏറെ പ്രയോജനം നൽകും. 

കറുക നട്ടു പിടിപ്പിച്ച് പരിപാലിക്കുന്നതും കറുകയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.