ഇതാ ശ്രീരാമന്റെ ഗ്രഹനില, കണ്ടകശ്ശനികാലം പോലും കിറുകൃത്യം!

വാല്മീകിരാമായണ പ്രകാരം ശ്രീരാമന്റെ ഗ്രഹനില താഴെ പറയും പ്രകാരമാണ്.  എഴുത്തച്ഛനും ഇതു വിവരിച്ചിട്ടുണ്ട്.

സൂര്യൻ മേടം രാശിയിലും  വ്യാഴവും ചന്ദ്രനും കർക്കടകത്തിലും ശനി തുലാത്തിലും  ശുക്രൻ മീനത്തിലും ചൊവ്വ മകരത്തിലും ബുധൻ മീനത്തിലും ധനുവിൽ രാഹുവും മിഥുനത്തില്‍ കേതുവും ആയി മേടമാസത്തിൽ പുണർതം നക്ഷത്രത്തിൽ ശ്രീരാമൻ ജനിച്ചു.

അഞ്ചു ഗ്രഹങ്ങൾ ഉച്ചത്തിലുണ്ട്.  പഞ്ചമഹായോഗമുണ്ട്. ഗജകേസരി യോഗമുണ്ട്. ചൊവ്വാ ദൃഷ്ടി ലഗ്നത്തില്‍ ഉണ്ടായതു കാരണം ഭാര്യ നിമിത്തം ക്ലേശം. അഞ്ചിൽ ഗുളികനായതിനാൽ സുഖാനുഭവം കുറഞ്ഞും ത്യാഗങ്ങൾ അനുഷ്ഠിക്കേണ്ടതായും വരും.  പുത്രകാരൻ ഉച്ചനായതിനാൽ മക്കള്‍ മിടുക്കരായിരിക്കും. എന്നാൽ അവിടെ ഗുളികനുള്ളതിനാൽ പിതൃഗുണം പിതാവിന് കുറയും. പത്തിൽ സൂര്യൻ ഉച്ചനായതിനാൽ കർമ്മശേഷി വർദ്ധിക്കും. കണ്ടകശ്ശനി കാലത്താണ് – കാനനവാസം – വനവാസം.

ത്രേതായുഗത്തിന്റെ നാലാം അംശത്തിൽ മേടമാസം ശുക്ലപക്ഷനവമി തിങ്കളാഴ്ച പുണർതം നക്ഷത്രത്തിൽ ശ്രീരാമൻ ഭൂജാതനായി– അവതാരം കൊണ്ടു.  ലഗ്നം കർക്കടകം.