ആത്മപരിശോധനക്കായി ഗുരുപൂർണ്ണിമ

ആത്മപരിശോധനയുടെ സമയമാണ് ഗുരുപൂർണ്ണിമ ;ആത്മആത്മാന്വേഷകൻറെ നവവത്സര ദിനം .ജനുവരി ഒന്നാം തീയതിപോലെ ഓരോ ആത്മീയ സാധകൻറെയും ന്യു ഇയർ ആണ് ഗുരുപൂർണ്ണിമ .നമ്മുടെ ലാഭനഷ്ടങ്ങൾ വിലയിരുത്തി ബാലൻസ്ഷീറ്റ് നോക്കുന്ന ദിവസമാണിത് .പോയവർഷത്തിൽ നമുക്കുലഭിച്ചതിനോടെല്ലാത്തിനോടും  കൃതജ്ഞതയുള്ളവരാകുന്നതിനോടോപ്പം വരും വർഷം എന്താണ് ചെയ്യാൻ പോകുന്നതെന്ന് തീരുമാനിക്കുന്നതും ഈ ദിവസം തന്നെ . ഇതാണ് ഗുരുപൂർണ്ണിമയുടെ സത്ത .

അതുകൊണ്ട് നിങ്ങൾക്ക്   ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും കൃതജ്ഞതയുള്ളവരാകൂ .ആ ജ്ഞാനം നിങ്ങളിലുണ്ടാക്കിയ പരിവർത്തനത്തെ നിരീക്ഷിക്കൂ .ജ്ഞാനമില്ലായിരുന്നെങ്കിൽ നമ്മൾ എവിടെയും എത്തുകയില്ലായിരുന്നു .ഇത് തിരിച്ചറിഞ്ഞു കിട്ടിയതോടെ നാമെല്ലാം  കൃതജ്ഞതയുള്ളവരായി.ആഘോഷിക്കൂ ...കാലാകാലങ്ങളായി ഈ ജ്ഞാനം കാത്തുസൂക്ഷിച്ച്‌ നമുക്കെത്തിച്ചുതരുന്ന ഗുരുപരമ്പരയോട്  കൃതജ്ഞതയുള്ളവരാകൂ .ഇത് വളരെ പ്രധാനമാണ് .

  നമ്മുടെ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങളുണ്ട് .ഓരോ കോശത്തിനും അതിന്റേതായ ജീവനുമുണ്ട് .നിരവധി കോശങ്ങൾ എല്ലാദിവസവും ജനിക്കുന്നു .നിരവധി കോശങ്ങൾ ദിവസവും മരിക്കുന്നു .നിങ്ങൾ ചലിക്കുന്ന ഒരു ചെറു പട്ടണമാണെന്നർത്ഥം .ഭൂമിയിൽ നിരവധി നഗരങ്ങളുണ്ട് .ഭൂമിയാകട്ടെ സൂര്യനുചുറ്റും ഭ്രമണം ചെയ്യുകയുമാണ് .അതുപോലെ നിങ്ങളുടെ ഉള്ളിലും നിരവധികോശങ്ങളും ജീവികളുമുണ്ട് .നിങ്ങളാകട്ടെ ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.അതുകൊണ്ട് നിങ്ങൾ ഒരു ചെറുപട്ടണം തന്നെയാണ് .

ഒരു തേനീച്ചക്കൂട്ടിൽ നിരവധി തേനീച്ചകൾ വന്നിരിക്കുന്നു .തേനീച്ചകളുടെ റാണിയുടെ സാന്നിദ്ധ്യം കൂട്ടിൽ ഉള്ളതുകൊണ്ടാണ് തേനീച്ചകൾ കൂട്ടിലേക്ക്‌ വരുന്നത് .റാണി പോയാൽ കൂട് മുഴുവൻ കാലിയാകും .അതുപോലെ നമ്മുടെ ഉള്ളിലുമുണ്ട് ഒരു റാണി . അതാണ് ആത്മാവ് .അത് ശരീരത്തിൽനിന്ന് വിട്ടുപോയാൽ എല്ലാം അപ്രത്യക്ഷമാകും .എവിടെയാണ് ഈ ആത്മാവ് ? അല്ലെങ്കിൽ ചേതന ? അത് എവിടെയുമില്ല .എന്നാൽ എല്ലായിടത്തുമുണ്ട് . അതാണ് നിങ്ങൾ !.

 പിതൃത്വം , മാതൃത്വം എന്നിവപോലെ ഗുരുത്വവുമുണ്ട് . നിങ്ങൾക്കെല്ലാവർക്കും ആരുടെയെങ്കിലും ഗുരുവാകാതിരിക്കാൻ പറ്റുകയില്ല .എന്തായാലും അത് അറിഞ്ഞോ അറിയാതെയോ നിങ്ങൾ ആരുടെയൊക്കെയോ ഗുരുവാണ്.  ആരെയെങ്കിലുമൊക്കെ നിങ്ങൾ ഉപദേശിക്കുകയും സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്‌ .ഇനിമുതൽ ഇത് ബോധപൂർവ്വം നിങ്ങളുടെ നൂറു ശതമാനം ചെയ്യൂ ...തിരിച്ചൊമെന്നും പ്രതീക്ഷിക്കാതെ .

ഇതാണ് ഗുരുത്വത്തിൽ ജീവിക്കുക എന്നത്‌ . നിങ്ങളും ഈശ്വരനും ഗുരുത്വവും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് അറിയൂ .ധ്യാനമാകട്ടെ ആത്മാവിന്റെ വിശ്രാന്തിയാണ് .ഇന്ന് നിങ്ങൾക്ക്  ആവശ്യമുള്ളതെന്താണോ അത് ചോദിക്കൂ ..അത് ലഭിച്ചിരിക്കും .ഏറ്റവും പരമമായത് ആഗ്രഹിക്കൂ ..ജ്ഞാനത്തിനും മുക്തിക്കും വേണ്ടി ആഗ്രഹിക്കുന്നതാണ് ഏറ്റവും മഹനീയമായത്. നിങ്ങൾക്ക് കൃതജ്ഞരാകാനുള്ള കാര്യത്തെപ്പറ്റിയും ആലോചിച്ച് ഭാവിയിലേക്ക് വേണ്ടത് ആവശ്യപ്പെടൂ ...മറ്റുള്ളവരെഅനുഗ്രഹിക്കൂ. അനുഗ്രഹിക്കാൻ പറ്റിയ സമയമാണിത്‌ .ലഭിക്കുന്നത് കൊണ്ട് മാത്രം തൃപ്‌തിപ്പെടരുത് .ആവശ്യമുള്ളവരെ അനുഗ്രഹിക്കുകയും വേണം ....