Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് യോഗ്യമല്ലാത്ത നാളുകള്‍

Money

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും  കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിനങ്ങളിൽ സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തിയാൽ കൂടുതൽ കടത്തിലേക്കു കൂപ്പുകുത്തും എന്ന വിശ്വാസം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. 

കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്ര ദിനങ്ങളിൽ ധനം വാങ്ങുന്നതോ കൊടുക്കുന്നതോ നല്ലതല്ല എന്ന് ജ്യോതിഷ ഗ്രന്ഥങ്ങളിൽ പറയുന്നു. ഈ ദിനങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ  ഐശ്വര്യക്ഷയത്തിനും , സാമ്പത്തിക ഇടിവിനും കാരണമാകും . ചൊവ്വ ,വെള്ളി എന്നീ ദിനങ്ങളിലും സന്ധ്യാനേരങ്ങളിലും ധനധാന്യാദികൾ കൈമാറ്റം ചെയ്യുന്നതും ഉത്തമമല്ല. 

സാഹചര്യമനുസരിച്ച്  സാമ്പത്തിക ഇടപാടുകൾക്ക്‌ ഉത്തമമല്ലാത്ത ദിനങ്ങളിൽ പണം വായ്പ നല്‍കുകയോ, കടം വാങ്ങുകയോ ചെയ്യരുത്.