വിനായകചതുർഥി; ഈ മന്ത്രം ജപിച്ചോളൂ, അത്യുത്തമം

അറിവിന്റെയും ശാസ്ത്രത്തിന്റേയും  ദേവനാണ് ഗണപതി ഭഗവാൻ.നാനൂറ്റി മുപ്പത്തിരണ്ട്  ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും  വിശ്വാസമുണ്ട്.  ഗണേശപ്രീതിക്കായി അനേകം മന്ത്രങ്ങൾ ഉണ്ടെങ്കിലും വിനായകചതുർഥി ദിനത്തിൽ ഏറ്റവും പ്രധാനം 'ഗണേശ ദ്വാദശ മന്ത്രം' ജപിക്കുന്നതാണ്. പന്ത്രണ്ട് മന്ത്രങ്ങൾ ചേർന്നതാണിത് . ഈ മന്ത്രം ചതുർഥി ദിനത്തിൽ ജപിച്ചാൽ   ഇഷ്ടകാര്യലബ്ധി ,  വിഘ്നനിവാരണം ,പാപമോചനം എന്നിവയാണ് ഫലം  .108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്‌ .സർവാഭീഷ്ട സിദ്ധിക്കായും കേതുർദോഷ ശാന്തിക്കായും നിത്യവും ജപിക്കുന്നത് അത്യുത്തമം.

 ഗണേശ ദ്വാദശ മന്ത്രം

ഓം വക്രതുണ്ഡായ നമ:

ഓം ഏകദന്തായ നമ:

ഓം കൃഷ്ണപിംഗാക്ഷായ നമ:

ഓം ഗജവക്ത്രായ നമ:

ഓം ലംബോധരായ നമ:

ഓം വികടായ നമ:

ഓം വിഘ്നരാജായ നമ:

ഓം ധ്രൂമ്രവര്‍ണ്ണായ നമ:

ഓം ഫാലചന്ദ്രായ നമ:

ഓം വിനായകായ നമ:

ഓം ഗണപതയേ നമ:

ഓം ഗജാനനായ നമ:

ഗണേശ മന്ത്രങ്ങൾ

ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം 

ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം 


ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം 

കാമരൂപധരം ദേവം വന്ദേഹം ഗണനായകം 


അംബികാ ഹൃദയാനന്ദം മാതൃഭിർ പരിവേഷ്ടിതം 

ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം 


സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം

സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം


ഗജാനനം ഭൂത ഗണാതി സേവിതം

കപിത്ഥജംഭൂ ഫല സാര ഭക്ഷിതം

ഉമാസുതം ശോക വിനാശ കാരണം

നമാമി വിഘ്‌നേശ്വര പാദ പങ്കജം


വക്രതുണ്ട മഹാകായ സൂര്യകോടി സമപ്രഭ.

നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്വ കാര്യേഷു സര്‍വ്വധാ…