Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശസ്തിയും അംഗീകാരവും കൊണ്ടുത്തരും ഡ്രാഗൺ

Dragon in Feng shui ഡ്രാഗൺ നമ്മുടെ സ്വരക്ഷയ്ക്കായി ഒരു അദൃശ്യസാന്നിധ്യമായി നമ്മോടൊപ്പം സഞ്ചരിക്കുന്നതായി ഏഷ്യക്കാർ വിശ്വസിക്കുന്നു.

സ്വർഗസ്ഥനായ ഈ ഡ്രാഗൺ ഉപാസിക്കുന്നവർക്ക് സ്വർഗീയ സൗഭാഗ്യങ്ങൾ സമ്മാനിക്കുന്നതായി ചൈനീസ് പുരാണങ്ങൾ പഠിപ്പിക്കുന്നു. ഈ ഡ്രാഗണിന്റെ സാമീപ്യം വിളംബരം ചെയ്യുന്നത് സീമകളില്ലാത്ത സാമ്പത്തികാഭിവൃദ്ധിയും, പ്രതാപവുമാണ്. ആഗ്രഹപൂർത്തീകരണങ്ങൾക്കായി വ്യക്തവും ശക്തവുമായ തീരുമാനങ്ങൾ കൈക്കൊള്ളാനും നേരായ ദിശയിൽ സഞ്ചരിക്കാനും ഇത് വഴിതെളിക്കുന്നു. എത്ര വലിയ തടസങ്ങളേയും ദൂരീകരിച്ച് സുവർണാവസരങ്ങളാക്കിമാറ്റാന്‍ കൂർമ വദനനായ ഇംപീരിയൽ ഡ്രാഗണ് സാധ്യമാകുമെന്നാണ് വിശ്വാസം. ഇതിനെ ആരാധിക്കുന്നവർക്ക് നേതൃത്വപാടവവും, സഹജീവികളോടുള്ള കാരുണ്യവും, ഉദാരമനസ്കതയും ഉണ്ടാവുമെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇത് ഉപാസകരെ ദോഷങ്ങളിൽ നിന്നും, കൂടോത്രം, ദൃഷ്ടിദോഷം എന്നിവയിൽനിന്നും സംരക്ഷിക്കുന്നു. നമ്മുടെ ഭൂമി അന്യാധീനപ്പെട്ട് പോകാതിരിക്കാനും, നമ്മെ ദുർദേവതകളിൽനിന്നും രക്ഷിക്കാനും ഈ ഡ്രാഗണ് കഴിയുന്നതോടൊപ്പം നമ്മുടെ സ്വരക്ഷയ്ക്കായി ഒരു അദൃശ്യസാന്നിധ്യമായി നമ്മോടൊപ്പം സഞ്ചരിക്കുന്നതായി ഏഷ്യക്കാർ വിശ്വസിക്കുന്നു.

പ്രശസ്തിയും ആദരവും അംഗീകാരവും നേടിത്തരുന്ന ഡ്രാഗൺ

നമ്മളെ ചുറ്റി വരിഞ്ഞ് നമുക്ക് സംരക്ഷണം ഉറപ്പ് തരുന്നതോടൊപ്പം, നമ്മുടേതായ കഴിവുകളെ ഉത്തേജിപ്പിച്ച് പ്രവർത്തനമണ്ഡലത്തിൽ ശോഭിക്കാനും, മറ്റുള്ളവരുടെ ആദരവും സ്നേഹവും പിടിച്ചുപറ്റാനും പ്രശസ്തിയുടെ കൊടുമുടിയിലെത്തിക്കാനും ഈ ഡ്രാഗണുകളുടെ സാമീപ്യം നമ്മളെ സഹായിക്കുന്നു. മുത്തുപോലെ തിളക്കമാർന്ന ഇതിന്റെ കൂർത്ത നഖങ്ങളിൽ നിന്നും പ്രസരിക്കുന്ന ചൈതന്യം ജീവിതത്തിലുടനീളം തിളക്കം സമ്മാനിക്കുന്നു. സമ്പത്തിന്റെ സങ്കലനം മാത്രമാണ് ഡ്രാഗണുകൾ സ്വാഗതം ചെയ്യുന്നത്. ആവശ്യപ്പെടുന്നതെന്തും, ന്യായമാണെങ്കിൽ സഫലീകരിച്ചു കൊടുക്കുന്ന, നമുക്ക് സന്തോഷവും സമൃദ്ധിയും പ്രദാനം ചെയ്യാൻ മടിയില്ലാത്ത ഡ്രാഗണുകൾ തിന്മ ചെയ്യുന്നത് സ്വന്തം യജമാനനാണെങ്കിൽ കൂടി നശിപ്പിച്ചുകളയുമെന്ന് ചൈനീസ് ശാസ്ത്രങ്ങൾ പറയുന്നു.

പൊതുവേ പശ്ചിമദിശയിലാണ് ഡ്രാഗൺ സ്ഥാപിക്കേണ്ടതെങ്കിലും, കുടുംബത്തിന്റെ ഗൃഹനാഥന്റേയോ, ഓഫീസിന്റേയോ, കമ്പനിയുടേയോ ഉടമസ്ഥന്റേയോ ജനനസമയം, ജന്മനക്ഷത്രം എന്നിവ കണക്കിലെടുത്ത് ഡ്രാഗണിന്റെ ദിശയിൽ മാറ്റം വരുത്തേണ്ടതാണ്. സംരംഭകർക്ക് ഏറെ പ്രയോജനപ്പെടുത്താവുന്നതാണ് സെലസ്റ്റിയൽ ഡ്രാഗൺ. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്ന ഡ്രാഗൺ ഫാമിലി, സംരംഭങ്ങളിൽ മികച്ച വിജയം നേടാൻ വൈറ്റ് ഡ്രാഗൺ, ബിസിനസിന്റെ വ്യാപ്തി വർദ്ധിപ്പിക്കാന്‍ ഹോംഗ് കോംഗ് ഡ്രാഗൺ, സാമ്പത്തിക പ്രശ്നപരിഹാരത്തിനായി മൗണ്ടൻ ഡ്രാഗൺ എന്നിവ ലഭ്യമാണ്. സ്വഭവനത്തിൽ ഡ്രാഗണിന്റെ സാന്നിധ്യം ഉറപ്പ് വരുത്തുന്നതോടൊപ്പം കയ്യിൽ കൊണ്ടു നടക്കാവുന്ന ചെറുപ്പത്തിലുള്ള ഒരു ഡ്രാഗൺ എപ്പോഴും യാത്രകളിൽ കരുതുന്നത് ശുഭകരമാണ്.

ലേഖകന്റെ വിലാസം:

Dr. Shaji K Nair (RMP AM)

Fengshui Vasthu Consultant

Reiki Master, Crystal & Angel healer

Email: thejss3@gmail.com

9388166888, 9447252772

Read more: Feng Shui, Prediction, More Astrology news