Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൃഹനിർമ്മാണത്തിനു മുൻപ് ഒഴിവാക്കാം ഈ വാസ്തു ശല്യങ്ങളെ

Vastu tips വാസ്തു ശല്യങ്ങൾ പലപ്പോഴും ഭൂമിയിൽ മറഞ്ഞിരുന്നുകൊണ്ടാണ് ഉപദ്രവങ്ങൾ തരുക

നാം പണിത ഗൃഹമിരിക്കുന്ന ഭൂമിയിൽ മറഞ്ഞിരുന്നുകൊണ്ട് ഉപദ്രവങ്ങൾ തരുന്ന ബാഹ്യ വസ്തുക്കളെയാണ് വാസ്തുശല്യം എന്നു വിവക്ഷിക്കുന്നത്. ഗൃഹനിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്ന ഭൂമിയിൽ വാസ്തു ശല്യങ്ങൾ ഉണ്ടോ എന്ന് നാം പലപ്പോഴും ശ്രദ്ധിക്കാറില്ല. കാരണം നമുക്ക് അവയെക്കുറിച്ച് അറിവ് ഇല്ല എന്നതാണ്. വാസ്തു ശല്യങ്ങൾ പലപ്പോഴും ഭൂമിയിൽ മറഞ്ഞിരുന്നുകൊണ്ടാണ് ഉപദ്രവങ്ങൾ തരുക. വാസ്തുശല്യങ്ങളായി കണക്കാക്കുന്ന പ്രധാന വസ്തുക്കൾ ചുവടെ.

മനുഷ്യന്റെ ശവം അടക്കിയതിന്റെ അവശിഷ്ടങ്ങൾ, ജന്തുക്കളെ കുഴിച്ചിട്ടതിന്റെ അവശിഷ്ടങ്ങൾ, ക്ഷുദ്രപ്രയോഗ വസ്തുക്കൾ എന്നിവയാണ്. ഇവ ഭൂമിയുടെ പ്രതലത്തിലോ, അന്തർഭാഗത്തോ കിടന്ന് നടത്തുന്ന പ്രതികൂല പ്രവർത്തനങ്ങൾ ഗൃഹവാസികൾക്ക് ദോഷമാണെന്ന് വാസ്തുശാസ്ത്രം പറയുന്നു. വാസ്തുവിദഗ്ധന്റേയും ജ്യോതിഷന്റേയും നേതൃത്വത്തിൽ പ്രശ്നവിധി നടത്തി വ്യക്തമായ പരിഹാരം കണ്ടാൽ ഈ ദോഷം കണ്ടെത്താനാകും. പ്രശ്നപരിഹാരം കണ്ടെത്തിയശേഷം ആ ഭൂമിയിൽ ഗൃഹനിർമ്മാണം നടത്തുകയാകും ഉത്തമം.

വാസ്തുശല്യമുള്ള ഭൂമിയിലെ ഗൃഹത്തിൽ താമസിച്ചാൽ ശല്യങ്ങളുടെ പ്രതികൂല പ്രവർത്തനങ്ങൾക്ക് ഗൃഹവാസികൾ ഇരയാകും. ഗൃഹനിർമ്മാണം കഴിഞ്ഞ് മൂന്നു വർഷങ്ങൾക്കകമുള്ള ഗൃഹനാഥന്റെ മരണം, ശിശുമരണം, കന്നുകാലികളുടെയും, വളർത്തുമൃഗങ്ങളുടെയും തുടർച്ചയായുള്ള മരണം, ഗൃഹവാസം ആരംഭിച്ച ഉടൻ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം, കുടുംബകലഹം തുടങ്ങിയവയ്ക്കൊക്കെ വാസ്തു ശല്യം കാരണമാകാറുണ്ട്. ഇത്തരം ദോഷങ്ങൾ ശ്രദ്ധയിൽപെട്ടാൽ വാസ്തുവിദഗ്ധനുമായും ജ്യോതിഷനുമായും ആലോചിച്ച് പരിഹാരം തേടുന്നത് നന്നായിരിക്കും.

Read more: Download yearly horoscope, Soul mate, Malayalam Panchangam, Vastu Tips in Malayalam, Astrology Tips in Malayalam