വ്യവസായ നഷ്ടം വരുത്തുന്ന വാസ്തുദോഷങ്ങൾ

ഒരു വ്യവസായ സ്ഥാപനം അതിന്റെ ഉടമയ്ക്ക് ലാഭമാർഗ്ഗവും ജീവനക്കാർക്ക് ഉപജീവന മാർഗ്ഗവുമാണ്. താമസിക്കുന്ന ഗൃഹത്തിനെന്നപോലെ സമൃദ്ധിയുടെ വഴി തുറന്നുതരുന്ന വ്യവസായ സ്ഥാപനങ്ങൾക്കും വാസ്തു ബാധകമാണ്. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും വാസ്തു ബാധകമാണ്. ചെറുകിട വ്യവസായ സംരംഭങ്ങളും വൻകിട വ്യവസായ സംരംഭങ്ങളും വാസ്തുശാസ്ത്രം അനുശാസിക്കുന്ന വിധം നിർമ്മാണം നടത്തി പരിപാലിക്കുകയാണെങ്കിൽ തടസ്സങ്ങളൊന്നും കൂടാതെ അഭിവൃദ്ധി കൈവരിക്കുവാൻ കഴിയും. അവിചാരിതമായി ഉണ്ടാകുന്ന പല പ്രതിസന്ധികളെയും അതിജീവിക്കുവാനും വാസ്തുശാസ്ത്രപ്രകാരമുള്ള നിർമ്മാണം സഹായിക്കും. അതിന്റെ ചില പ്രധാന കാരണങ്ങൾ:–

1. വ്യവസായ സ്ഥാപനത്തിന്റെ പ്രധാന കവാടത്തിന്റെ സ്ഥാനം മുഖ്യമാണ്. വടക്ക് കിഴക്ക് – കിഴക്ക്, വടക്ക് കിഴക്ക് – വടക്ക്, വടക്ക് പടിഞ്ഞാറ് – പടിഞ്ഞാറ്, തെക്ക് കിഴക്ക് – തെക്ക് വശങ്ങളിൽ മുഖ്യവാതിലും, ഗേറ്റും വരുന്നതാണ് സ്ഥാപനത്തിന്റെ അഭിവൃദ്ധിക്ക് നല്ലത്. മറ്റു വശങ്ങൾ ഒഴിവാക്കണം.

2. സ്ഥാപനത്തിന്റെ കിഴക്കും, വടക്കും ഭാഗങ്ങൾ മറ്റു കെട്ടിടങ്ങൾ കൊണ്ട് മറയാത്ത വിധം വേണം നിർമ്മാണം നടത്തേണ്ടത്.

3. സ്ഥാപനത്തിന്റെ പ്രധാന കെട്ടിടം വടക്കു പടിഞ്ഞാറ് ഭാഗത്ത് വരുന്നത് ദോഷം ചെയ്യും.

4. വടക്ക് കിഴക്ക് മൂലയിൽ മറ്റു കെട്ടിടങ്ങൾ കൊണ്ട് മറയുന്നത് സ്ഥാപനത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കും.

5. ജലസംഭരണി, സെപ്റ്റിക് ടാങ്ക് തുടങ്ങി ഭൂമിക്കടിയിൽ സ്ഥാപിക്കുന്നതെന്തും സ്ഥാപിക്കുമ്പോൾ തെക്ക്, തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറ് ഭാഗങ്ങൾ ഒഴിവാക്കേണ്ടതാണ്.

നിർമ്മാണഘട്ടത്തിലെ അശ്രദ്ധകൊണ്ടാണ് പല വ്യവസായ സംരം‌ഭങ്ങളും നഷ്ടത്തിലാകുവാനുള്ള ഒരു കാരണം. വാസ്തുവിധികൾ യഥാവിധി പാലിച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയാൽ സംരംഭത്തെ പല പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടുത്തിയെടുക്കുവാൻ കഴിയും.

Read more: Download yearly horoscope, Soul mate, Malayalam Panchangam, Vastu Tips in Malayalam, Astrology Tips in Malayalam