റോബട്ടുകളെ കഥകളിലും സിനിമകളിലുമൊക്കെ മാത്രം കണ്ടിരുന്ന കാലം കഴിഞ്ഞു. റോബട്ടിക് സാങ്കേതികവിദ്യയുടെ സ്വാധീനം ഇന്നു പലയിടത്തും കാണാം. വ്യവസായങ്ങളിലും മറ്റും വലിയ തോതിലുള്ള ഉൽപാദനത്തിന് റോബട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രൂപത്തിൽ മനുഷ്യരെ അനുസ്മരിപ്പിക്കുന്ന റോബട്ടുകൾ ഹ്യൂമനോയ്ഡ് എന്ന പേരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോബട്ടുകളെ കഥകളിലും സിനിമകളിലുമൊക്കെ മാത്രം കണ്ടിരുന്ന കാലം കഴിഞ്ഞു. റോബട്ടിക് സാങ്കേതികവിദ്യയുടെ സ്വാധീനം ഇന്നു പലയിടത്തും കാണാം. വ്യവസായങ്ങളിലും മറ്റും വലിയ തോതിലുള്ള ഉൽപാദനത്തിന് റോബട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രൂപത്തിൽ മനുഷ്യരെ അനുസ്മരിപ്പിക്കുന്ന റോബട്ടുകൾ ഹ്യൂമനോയ്ഡ് എന്ന പേരിൽ അറിയപ്പെടുന്നു. ഇക്കൂട്ടത്തിൽ പ്രശസ്തരായ പലരുമുണ്ട്. സോഫിയ എന്ന റോബട് ലോകമെമ്പാടും പ്രശസ്തയാണ്. 

ഇത്തരം ഹ്യൂമനോയ്ഡ് റോബട്ടുകളിൽ ലോകത്തെ ഏറ്റവും ചെറുതിനെ സൃഷ്ടിച്ചിരിക്കുകയാണ് ഹോങ്കോങ്ങിലെ ഒരു കൂട്ടം വിദ്യാർഥികൾ. 14.1 സെന്റിമീറ്ററാണ് ഈ കുഞ്ഞൻ റോബട്ടിന്റെ ഉയരം. ഇതിനു മുൻപ്, ലോകത്തെ ഏറ്റവും ചെറുതെന്നു ഖ്യാതിയുണ്ടായിരുന്ന റോബട്ടിനെക്കാൾ 11.3 മില്ലിമീറ്റർ ഉയരം കുറവാണ് ടൈനി ഗിസ്‌മോ എന്നറിയപ്പെടുന്ന പുതിയ റോബട്ടിന്. ഇതിന്റെ ഉയരം ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. 

ADVERTISEMENT

ആരോൺ ഹൊ യാറ്റ് ഫുങ്, ഐസക് സക്കറി ടൊ, ജസ്റ്റിൻ വാങ്ങ് ടു ഡോങ്, ങോ ഹി ല്യൂങ് എന്നീ വിദ്യാർഥികളാണു റോബട്ടിന്റെ നിർമാണത്തിനു പിന്നിൽ. ഹോങ്കോങ്ങിലെ ഡിബിഎസ് എന്ന സ്‌കൂളിലെ വിദ്യാർഥികളാണു നാലുപേരും. രണ്ടുകാലിൽ നടക്കാനും തോൾ ഉൾപ്പെടെ ഭാഗങ്ങൾ കറക്കാനും ഫുട്‌ബോൾ കളിക്കാനും നൃത്തം ചെയ്യാനും കുങ്ഫു പ്രകടനം നടത്താനുമൊക്കെ ഇതിനു സാധിക്കും. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിദ്യാർഥികൾ തന്നെയാണ് റോബട്ടിനെ ഡിസൈൻ ചെയ്തത്. തുടർന്ന് ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് നിർമിച്ചു. മോട്ടറുകൾ മറ്റൊരു കമ്പനിയിൽ നിന്നു വാങ്ങി.

English Summary:

World’s smallest humanoid robot crafted by student geniuses