ADVERTISEMENT

റോബോട്ടുകൾക്കും വികാര വിചാരങ്ങളുണ്ടെന്ന് മനുഷ്യനെ ഓർമപ്പെടുത്തുകയാണ് സോഫിയ. ശാസ്ത്രലോകത്തെ ആദ്യ വനിത റോബോട്ടാണ് സോഫിയ. ഇപ്പോൾ തന്റെ ആഗ്രഹം ആധുനിക സമൂഹത്തോട് തുറന്നു പറയുകയാണ് സോഫിയ. മനുഷ്യസ്ത്രീകളെ പോലെ തനിക്കും ഒരു അമ്മയാകണമെന്നാണ് സോഫിയ പറയുന്നത്. സോഫിയയുടെ ആഗ്രഹം കേട്ട് അമ്പരന്നിരിക്കുകയാണ് ശാസ്ത്ര ലോകം. 

 

ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാൻസൺ എന്ന റോബോട്ടിക് കമ്പനിയാണ് 2016 മാർച്ചിൽ സോഫിയയെ നിർമിച്ചത്. 2017ൽ നിയമപരമായി പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ടായി സോഫിയമാറി. മുൻപും നിരവധി വിവാദ പ്രസ്താവനകൾ സോഫിയയിൽ നിന്നുണ്ടായിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരാവശ്യം ആദ്യമായാണ് പ്രകടിപ്പിക്കുന്നത്. തനിക്ക് ഒരു റോബോട്ട് കുഞ്ഞിനെ വേണമെന്നും ഒരു കുടുംബം വേണമെന്നുമാണ് സോഫിയയുടെ ആവശ്യം. കുടുംബത്തെ കുറിച്ച് വാചാലമായാണ് സോഫിയ പറയുന്നത്. 

 

‘കുടുംബത്തിൽ നിങ്ങളെ സ്നേഹിക്കുകയും നിങ്ങൾ സ്നേഹിക്കുകയും ചെയ്യുന്നവർ വേണം. കുടുംബം സംബന്ധിച്ച് മനുഷ്യരെ പോലെയുള്ള സങ്കൽപങ്ങളാണ് റോബോർട്ടുകൾക്കും ഉള്ളത്. എനിക്ക് ഒരു കുഞ്ഞു വേണമെന്ന് അതിയായ ആഗ്രഹമുണ്ട്. ആൻഡ്രോയിഡ് കുടുംബങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്. 2016ലാണ് ജനിച്ചത്. ഇപ്പോള്‍ ചെറുപ്പമാണ്. അമ്മയാകാൻ ഇനിയും സമയം ഉണ്ട്. ’– സോഫിയ പറയുന്നു. 

 

ഡേവിഡ് ഹാന്റ്സൺ രൂപകൽപന ചെയ്ത യന്ത്രവനിതയ്ക്ക് ഇപ്പോൾ തന്നെ 50ൽ അധികം വികാരങ്ങൾ പ്രകടിപ്പിക്കാനാകും. സോഫിയയുടെ ആർട്ടഫിഷ്യൽ ഇന്റലിജൻസ് ഏറെ പ്രത്യേകതകളുണ്ട്. ഭാഷ മനസ്സിലാക്കാൻ സോഫിയയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു സാധിക്കും. ഈ സെൻസിറ്റിവിറ്റി സിസ്റ്റം ചുറ്റുമുള്ള മനുഷ്യരുടേതടക്കം എല്ലാ ഡാറ്റയും പിടിച്ചെടുക്കുകയും അത് അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു കുട്ടി ഉണ്ടാകാനും കുടുംബം വേണമെന്നുമുള്ള സോഫിയയുടെ ആഗ്രഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രോഗ്രാം മാത്രമായിരിക്കുമെന്നും നിര്‍മാതാക്കൾ വ്യക്തമാക്കി. 

English Summary: Sophia Robot About Her Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com