റസ്റ്ററന്റിലേക്കു കയറിയപ്പോള്‍ അന്തംവിട്ടു പോയി. ഒരു കരടിക്കുട്ടന്‍ ഇരുന്ന് വൈന്‍ കുടിക്കുന്നു. തൊട്ടപ്പുറത്ത് ഒരു പാണ്ടത്തടിയന്‍ ഇരുന്ന് ഐസ്‌ക്രീം തിന്നുന്നു! ഇനി കയറിയ സ്ഥലം മാറിപ്പോയോ? കോവിഡ് ലോക്ഡൗണിനു മുന്‍പ് സ്ഥിരമായി വന്നിരുന്ന സ്ഥലമായിരുന്നല്ലോ, ഇപ്പോഴെന്തു പറ്റി! സംഗതി കോവിഡ് പറ്റിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റസ്റ്ററന്റിലേക്കു കയറിയപ്പോള്‍ അന്തംവിട്ടു പോയി. ഒരു കരടിക്കുട്ടന്‍ ഇരുന്ന് വൈന്‍ കുടിക്കുന്നു. തൊട്ടപ്പുറത്ത് ഒരു പാണ്ടത്തടിയന്‍ ഇരുന്ന് ഐസ്‌ക്രീം തിന്നുന്നു! ഇനി കയറിയ സ്ഥലം മാറിപ്പോയോ? കോവിഡ് ലോക്ഡൗണിനു മുന്‍പ് സ്ഥിരമായി വന്നിരുന്ന സ്ഥലമായിരുന്നല്ലോ, ഇപ്പോഴെന്തു പറ്റി! സംഗതി കോവിഡ് പറ്റിച്ച പണിതന്നെയാണ്. ലോക്ഡൗണ്‍ അവസാനിച്ചെങ്കിലും പലയിടത്തും ഇപ്പോഴും സാമൂഹിക അകലം ആരും പാലിക്കുന്നില്ല. കൊറോണ വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമെല്ലാം പുറത്തുവരുന്ന രോഗാണുക്കള്‍ മറ്റുള്ളവരുടെ ശരീരത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ നിശ്ചിത അകലം പാലിക്കേണ്ടതിനെയാണ് സാമൂഹിക അകലം എന്നു പറയുന്നത്. എന്നാല്‍ ലോക്ഡൗണെല്ലാം കഴിഞ്ഞതോടെ പലരും അതെല്ലാം മറന്നു. അത്തരക്കാരെ ലക്ഷ്യമിട്ട് ചില ഹോട്ടലുകളും റസ്റ്ററന്റുകളുമൊപ്പിച്ച സൂത്രവിദ്യയാണ് പാണ്ടയായും ടെഡി  ബെയറായും കണ്മുന്നിലെത്തിയത്. 

വലിയ ടെഡി ബെയര്‍, പാണ്ട പാവകളെ കസേരയിലിരുത്തിയാല്‍ പിന്നെ അവിടെ ആരും ഇരിക്കില്ലല്ലോ. കസ്റ്റമര്‍മാര്‍ക്ക് ഇരിക്കാനായി പ്രത്യേകം സ്ഥലവും ഉണ്ടാകും. അതായത് രണ്ടു പേര്‍ക്കിടയില്‍ ഒരു ടെഡി ബെയര്‍ കൂടി വരുന്നതോടെ അടുത്തൊരാള്‍ ഉണ്ടെന്ന തോന്നലുമായി, സാമൂഹിക അകലം പാലിക്കുകയും ചെയ്യാം. എന്തൊരു ക്രിയേറ്റിവ് ഐഡിയയാണല്ലേ? ജര്‍മനി, ഫ്രാന്‍സ്, യുഎഇ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ ഐഡിയ നടപ്പാക്കിയത്. ഒറ്റനോട്ടത്തില്‍ ഒരു ടെഡി ബെയര്‍ നമുക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതു പോലുണ്ടാകും. ജര്‍മനിയിലെ ഒരു റസ്റ്ററന്റില്‍ ഒരു കുപ്പി വൈനും മുന്നില്‍ വച്ചായിരുന്നു ടെഡി ബെയറുകള്‍ ഇരുന്നിരുന്നത്. ആവശ്യമെങ്കില്‍ പാവക്കുട്ടിക്കൊപ്പം സെല്‍ഫിയും എടുക്കാം. 

ADVERTISEMENT

ഫ്രാന്‍സിലെ ഒരു കടയ്ക്കു മുന്നില്‍ സാമൂഹിക അകലം പാലിക്കുന്നതിനു വേണ്ടി വച്ചിരിക്കുന്ന പാവക്കുട്ടികള്‍ക്ക് സ്വന്തമായി ഫെയ്‌സ്ബുക് പേജുമുണ്ട് ഏകദേശം 20,000 പേര്‍ ഫോളോ ചെയ്യുന്നുണ്ട് അവരെ. ദുബായിലുമുണ്ട് വമ്പന്‍ ടെഡി ബെയറുകളിരിക്കുന്ന കസേരകളുമായി റസ്റ്ററന്റുകള്‍. ചില മേശകള്‍ ബുക്ക് ചെയ്തിടാനും ഈ പാവക്കുട്ടികളെയാണ് ഉപയോഗിക്കുന്നത്. സിഡ്‌നിയിലെ ഒരു റസ്റ്ററന്റ് പ്രയോഗിച്ചത് മറ്റൊരു തന്ത്രമായിരുന്നു. അവര്‍ അവിടേക്കു നേരത്തേ വന്നിരുന്ന ചിലരുടെ ചിത്രമെടുത്ത് കാര്‍ഡ്‌ബോര്‍ഡ് കട്ടൗട്ട് രൂപങ്ങളുണ്ടാക്കി കസേരകളില്‍വച്ചു. ചില മേശകളില്‍ സെലിബ്രിറ്റി കട്ടൗട്ടുകളായിരുന്നു ഉണ്ടായിരുന്നത്. സിനിമാനടന്മാര്‍ക്കും നടിമാര്‍ക്കുമെല്ലാം ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന ഫീല്‍! 

വാഷിങ്ടനില്‍ ഒരു റസ്റ്ററന്റ് തുണിക്കടകള്‍ക്കു മുന്നില്‍ വയ്ക്കുന്ന തരം പ്രതിമകളെയാണ് കസേരകളില്‍ ഇരുത്തിയത്. ജര്‍മനിയിലെ ഒരു റസ്റ്ററന്റ് സാമൂഹിക അകലത്തിനു വേണ്ടി തേടിയത് പൂള്‍ നൂഡില്‍സിന്റെ സഹായമായിരുന്നു. വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന സിലിണ്ടര്‍ ആകൃതിയിലുള്ള വസ്തുവാണിത്. തീരെ ഭാരമില്ലാത്ത ഇതുപയോഗിച്ച് കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാനാകും. വെള്ളത്തിലെ പല വ്യായാമങ്ങള്‍ക്കും ഇതു സഹായിക്കും. ഈ നീളക്കാരന്‍ പൂള്‍ നൂഡിലുകളെ ഒരു തൊപ്പിയില്‍ ഉറപ്പിക്കുകയായിരുന്നു ജര്‍മന്‍ റസ്റ്ററന്റ് ചെയ്തത്. ഇത് അവിടേക്കു വരുന്ന എല്ലാവരും തലയില്‍ വയ്ക്കണം. കനംകുറഞ്ഞതായതിനാല്‍ പൂള്‍ നൂഡില്‍ത്തൊപ്പി തലയിലുണ്ടോയെന്നു പോലും തോന്നില്ല. ഇവയുടെ നീളം കാരണം കൃത്യമായ അകലത്തില്‍ ഇരുന്നില്ലെങ്കില്‍ പൂള്‍ നൂഡിലുകള്‍ കൂട്ടിമുട്ടും. അതൊഴിവാക്കാന്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുകയും ചെയ്യും. ഇങ്ങനെ കസ്റ്റമര്‍മാരെ ആകര്‍ഷിക്കാനും അവരെ കൊറോണവൈറസിന്റെ ആക്രമണത്തില്‍നിന്നു രക്ഷിക്കാനും വ്യത്യസ്തങ്ങളായ പലതരം ആശയങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ റസ്റ്ററന്റുകള്‍ പരീക്ഷിക്കുന്നത്. കൊറോണ കുറേ പേരെയെങ്കിലും ക്രിയേറ്റിവാക്കിയെന്നും പറയേണ്ടി വരും, അല്ലേ കൂട്ടുകാരേ!!

ADVERTISEMENT

 English Summary : Teddy bears for social distancing in restaurants