ചാവുകടൽ അഥവാ ഡെഡ് സീ, പേര് കേൾക്കുമ്പോൾ തന്നെ ഒരു ഭയം തോന്നുക സ്വാഭാവികം. എന്ത് കൊണ്ടായിരിക്കാം കടലിനു ഇത്തരത്തിൽ ഒരു പേര് വന്നിട്ടുണ്ടാകുക? പേരിൽ പതിയിരിക്കുന്ന അപകടം കടലിലുമുണ്ടോ? ഇത്തരത്തിൽ സംശയങ്ങൾ അനവധിയാണ്. എന്ത് വീണാലും മുങ്ങി പോകാതെ പൊങ്ങിക്കിടക്കുന്ന ഈ കടലിനുള്ളിൽ ഒളിച്ചിരിക്കുന്ന അത്ഭുതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാവുകടൽ അഥവാ ഡെഡ് സീ, പേര് കേൾക്കുമ്പോൾ തന്നെ ഒരു ഭയം തോന്നുക സ്വാഭാവികം. എന്ത് കൊണ്ടായിരിക്കാം കടലിനു ഇത്തരത്തിൽ ഒരു പേര് വന്നിട്ടുണ്ടാകുക?  പേരിൽ പതിയിരിക്കുന്ന അപകടം കടലിലുമുണ്ടോ? ഇത്തരത്തിൽ സംശയങ്ങൾ അനവധിയാണ്. എന്ത് വീണാലും മുങ്ങി പോകാതെ പൊങ്ങിക്കിടക്കുന്ന ഈ കടലിനുള്ളിൽ ഒളിച്ചിരിക്കുന്ന അത്ഭുതം എന്താണ്? അതറിയണം എങ്കിൽ ഇസ്രായേലിനും ജോർദാനും ഇടയിൽ കരകളാൽ ചുറ്റപ്പെട്ട ഈ ജലാശയത്തെ അടുത്തറിയണം. 

ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് 422.83 മീറ്റർ താ‍ഴെയാണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത്. മറ്റ് സമുദ്രങ്ങളെക്കാൾ പത്ത് മടങ്ങ് ലവണാംശം കൂടുതലാണ്‌ ഇവിടെ. അതിനാൽ തന്നെ കടലിൽ എന്ത് വീണാലും പൊങ്ങിക്കിടക്കും. `ഉയർന്ന അളവിലുള്ള ലവണാംശം കാരണമായി തന്നെ ഇവിടെ ജൈവ വിഭാഗം ഇല്ല. കടലിൽ ജീവികൾ ഇല്ലെന്നു മാത്രമല്ല, കരയിൽ പോലും സസ്യങ്ങൾ വളരുന്നില്ല. ഇതെല്ലാം കൂടി ചേർന്നാണ് കടലിന് ചാവുകടൽ എന്ന് പേര് ലഭിച്ചിരിക്കുന്നത്. 

ADVERTISEMENT

ജോർദാൻ നദിയുടെ ഒരു പ്രധാന പോഷകനദിയിൽ നിന്നാണ് വെള്ളം ചാവുകടലിലേക്ക് ഒഴുകുന്നത്. ഇത്തരത്തിൽ ജലാശയത്തിലേക്ക് എത്തുന്ന വെള്ളം പുറത്തേക്ക് കടക്കാൻ മാർഗം ഒന്നുമില്ലാതെ കെട്ടിക്കിടക്കുന്നു. ചാവുകടലിലുടനീളം ഏകദേശം 40 ബില്യൺ ടൺ അടുത്ത് ഉപ്പ് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ആരോഗ്യപരമായി ഏറെ ഗുണങ്ങളുള്ള ജലമാണ് ഇവിടുത്തേത്. മുഖക്കുരു, സോറിയാസിസ് തുടങ്ങിയ ചർമ്മപ്രശ്നങ്ങൾക്കും പേശിവേദന, സന്ധിവാതം എന്നിവയ്ക്കും ഈ വെള്ളത്തിലെ കുളി ഗുണകരമാണെന്ന് കരുതപ്പെടുന്നു.

ചരിത്രം പറയുന്നത് ക്ലിയോപാട്രയും ചാവുകടലിനെ തന്റെ ആരോഗ്യ സംരക്ഷണത്തിനായി ഒരു സ്പാ ആയി കണ്ടിരുന്നു എന്നാണ്.ജോർദാനിലെയും ഇസ്രായേലിലെയും പതിവ് കാഴ്ചയാണ് ചാവുകടലിൽ സ്പാ സമാനമായ അന്തരീക്ഷം ആസ്വദിക്കുന്ന ആളുകൾ. ഇവിടെ സൺബാത്ത് ചെയ്യുന്നത് കൊണ്ട് സൂര്യാഘാതം ഉണ്ടാകുന്നില്ല എന്നതും പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും താഴ്ന്ന റോഡായ ഹൈവേ 90, ചാവുകടലിന്റെ ഇസ്രായേൽ, വെസ്റ്റ് ബാങ്ക് തീരങ്ങളിലൂടെ കടന്നുപോകുന്നു. ഇത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 393 മീറ്റർ താഴെയാണ്.

ADVERTISEMENT

1947-ൽ, വടക്കുപടിഞ്ഞാറൻ തീരത്തുള്ള കുമ്രാന്റെ അവശിഷ്ടങ്ങൾക്ക് സമീപമുള്ള 11 ഗുഹകളിൽ നിന്ന് ചാവുകടലിനെ കുറിച്ചുള്ള ചുരുളുകൾ കണ്ടെത്തി. ക്രിസ്തുമതത്തിന്റെ ആരംഭത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന് പ്രധാനമായ ബൈബിൾ പ്രാർത്ഥനകളും പാഠങ്ങളും അവയിൽ അടങ്ങിയിരിക്കുന്നു. ഈ ചുരുളുകൾ ഇപ്പോൾ ജറുസലേമിലെ ഇസ്രായേൽ മ്യൂസിയത്തിലാണുള്ളത്.

ഇസ്രായേലിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചാവുകടൽ. എന്നാൽ ഭൗമശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ഈ പ്രദേശം ഇന്ന് നാശത്തിന്റെ പാതയിലാണ്. ചാവുകടലിന്റെ  ഉപരിതലനിരപ്പ് ഓരോ വർഷവും ഒരു മീറ്ററിൽ കൂടുതൽ കുറയുന്നു എന്നതാണ് വസ്തുത. ചാവുകടലിന്റെ സംരക്ഷണത്തിനായി ഇസ്രായേലും ജോർദാനും 2015 ൽ കരാറിൽ ഒപ്പുവച്ചു എന്നത് പ്രതീക്ഷക്ക് വക നൽകുന്നു.

English Summary:

Unveiling the Mysteries of the Dead Sea