കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി (എസി) റോഡ് നവീകരണ ഭാഗമായി കളർകോട് പക്കി പാലം പുനർനിർമാണം തുടങ്ങി. പാലം പൂർണമായി പൊളിക്കാൻ 3 ദിവസമെടുക്കും. തുടർന്ന് തൂണുകളുടെ പൈലിങ് ജോലി തുടങ്ങും. ആംബുലൻസുകളും പ്രദേശവാസികളുടെ ചെറിയ വാഹനങ്ങളും പോകാൻ നിർമിച്ച സമാന്തര റോഡിലെ ട്രയൽ റൺ വിജയിച്ചതോടെയാണ് പാലം പൊളിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി (എസി) റോഡ് നവീകരണ ഭാഗമായി കളർകോട് പക്കി പാലം പുനർനിർമാണം തുടങ്ങി. പാലം പൂർണമായി പൊളിക്കാൻ 3 ദിവസമെടുക്കും. തുടർന്ന് തൂണുകളുടെ പൈലിങ് ജോലി തുടങ്ങും. ആംബുലൻസുകളും പ്രദേശവാസികളുടെ ചെറിയ വാഹനങ്ങളും പോകാൻ നിർമിച്ച സമാന്തര റോഡിലെ ട്രയൽ റൺ വിജയിച്ചതോടെയാണ് പാലം പൊളിക്കൽ തുടങ്ങിയത്. 

എസി റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിക്കുന്ന പള്ളാത്തുരുത്തി ഒന്നാം പാലത്തിന് സമീപത്തെ പുതിയ താൽക്കാലിക പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടപ്പോൾ. ചിത്രം: മനോരമ

ചെറിയ പാലങ്ങൾ 70 ദിവസം കൊണ്ട് പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കാനാകും. പാലത്തിന്റെ 14 ഗർഡറുകൾ നിർമിച്ച് സ്ഥലത്തെത്തിച്ചു. പാലം പൂർണമായി പൊളിച്ച ശേഷം പൈൽ ക്യാപ് ചെയ്തു ഗർഡറുകൾ സ്ഥാപിക്കും. ഈയാഴ്ചതന്നെ പൊങ്ങ പാലത്തിന്റെ പുനർനിർമാണവും തുടങ്ങും. 3 മാസം കൊണ്ട് 2 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ചങ്ങനാശേരി മുതൽ എസ്ഡി കോളജ്മുക്കു വരെ യൂട്ടിലിറ്റി ഡക്ട് നിർമാണവും പുരോഗമിക്കുന്നു.

ADVERTISEMENT

എസി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന അറിയിപ്പുണ്ടായിട്ടും ഒട്ടേറെ വാഹനങ്ങൾ ഇന്നലെയും ഇതുവഴി പോയി. ഇതോടെ, പക്കി പാലത്തിനു സമീപം ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. അമിതമായ വാഹനഗതാഗതം സമാന്തര റോഡിന്റെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ആദ്യ ദിനത്തിൽ വാഹനങ്ങൾ അധികമായെത്തിയത്,

സമാന്തര പാതയ്ക്കു താൽക്കാലികമായി ഭൂമി വിട്ടുകൊടുത്തവരുടെ എതിർപ്പിന് ഇടയാക്കി. സമീപത്തെ കെട്ടിടങ്ങൾക്കും മറ്റും കേടുപാടുണ്ടാകുമെന്ന ആശങ്ക കരാർ കമ്പനിയെ ഭൂവുടമകൾ അറിയിച്ചു. 

ADVERTISEMENT

ഇന്നു മുതൽ കർശന ഗതാഗത നിയന്ത്രണം 

ആലപ്പുഴ ∙ എസി റോഡിൽ പാലങ്ങൾ പൊളിച്ചുള്ള നിർമാണം തുടങ്ങിയതിനാൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം കർശനമാക്കും.   എസി റോഡിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ചെറിയ വാഹനങ്ങളും ആംബുലൻസുകളും മാത്രമേ കടത്തിവിടൂ. വലിയ വാഹനങ്ങളും ചങ്ങനാശേരി വരെ പോകേണ്ട ചെറിയ വാഹനങ്ങൾ ഉൾപ്പെടെയും തടയുമെന്ന് അമ്പലപ്പുഴ ഡിവൈഎസ്പി എസ്.ടി.സുരേഷ് കുമാർ പറഞ്ഞു. 

ADVERTISEMENT

ഗതാഗത നിയന്ത്രണത്തിന് പൊലീസിനെയും കരാറുകാരുടെ ജീവനക്കാരെയും നിയമിക്കും. നെടുമുടി ഭാഗത്തേക്കും കൈനകരിയിലേക്കും മങ്കൊമ്പ് ഭാഗത്തേക്കും പോകേണ്ടവർക്ക് ആലപ്പുഴ മെഡിക്കൽ കോളജിനു സമീപം എസ്എൻ കവലയിൽ നിന്നു തിരിഞ്ഞ് വൈശ്യംഭാഗം, ചമ്പക്കുളം വഴി എസി റോഡിലെത്താം. ചങ്ങനാശേരിയിലേക്കും മറ്റും പോകേണ്ടവർക്ക് അമ്പലപ്പുഴ–തിരുവല്ല സംസ്ഥാനപാത ഉപയോഗിക്കാം.