ചെങ്ങന്നൂർ ∙ ജില്ലാ ആശുപത്രി പ്രവർത്തിക്കുന്ന ഗവ.ബോയ്സ് ഹൈസ്കൂൾ പരിസരത്തു ദുരിതമായി വെള്ളക്കെട്ട്. മഴയിൽ കെട്ടിടത്തിന്റെ പരിസരത്തെല്ലാം വെള്ളം നിറയും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കെട്ടിടത്തിന്റെ മുൻവശവും പരിസരവും വെള്ളക്കെട്ടിലായി. ഇതോടെ വാഹനങ്ങളിൽ ആശുപത്രിയിലെത്തുന്നവർക്കു വെള്ളത്തിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ ജില്ലാ ആശുപത്രി പ്രവർത്തിക്കുന്ന ഗവ.ബോയ്സ് ഹൈസ്കൂൾ പരിസരത്തു ദുരിതമായി വെള്ളക്കെട്ട്. മഴയിൽ കെട്ടിടത്തിന്റെ പരിസരത്തെല്ലാം വെള്ളം നിറയും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കെട്ടിടത്തിന്റെ മുൻവശവും പരിസരവും വെള്ളക്കെട്ടിലായി. ഇതോടെ വാഹനങ്ങളിൽ ആശുപത്രിയിലെത്തുന്നവർക്കു വെള്ളത്തിലൂടെ നടന്ന് അകത്തു കടക്കേണ്ട ഗതികേടാണ്. ഒഴുക്കി വിടാനുള്ള മാർഗമില്ലാത്തതിനാൽ പൂട്ടുകട്ടകൾ പാകിയ മുറ്റത്ത് വെള്ളം നിറഞ്ഞു കിടക്കുകയാണ്. നിർമാണത്തിലെ അപാകത മൂലമാണ് വെള്ളമൊഴുകി പോകാതിരിക്കുന്നതെന്നാണ് ആക്ഷേപം. സമീപത്തെ ഓടയിലേക്കു ചരിവ് നിർമിച്ചാൽ വെള്ളം ഒഴുക്കിവിടാം.

ദിവസം അഞ്ഞൂറിലേറെ രോഗികൾ ഒപിയിൽ മാത്രം എത്തുന്നുണ്ടിവിടെ. ഇതര രോഗങ്ങൾക്കു ചികിത്സ തേടി താലൂക്കിലെ മറ്റു സ്ഥലങ്ങളിൽ നിന്നെത്തുന്നവരും വെള്ളക്കെട്ട് മൂലം ദുരിതത്തിലാണ്. ഗവ. ജില്ലാ ആശുപത്രിയുടെ നിർമാണ പ്രവൃത്തികൾ നടത്തുന്നതിനാൽ ചെങ്ങന്നൂർ ബോയ്സ് ഹൈസ്കൂൾ കെട്ടിടത്തിലാണ് ഒരു വർഷത്തിലേറെയായി ആശുപത്രി താൽക്കാലികമായി പ്രവർത്തിക്കുന്നത്. പ്രധാന ആശുപത്രിയുടെ പണികൾ നടത്തുന്നതിനാൽ ഇനിയും ഏറെ നാൾ ആശുപത്രിയുടെ പ്രവർത്തനം സ്കൂൾ കെട്ടിടത്തിൽ തന്നെ തുടരേണ്ടി വരും. ഈ സാഹചര്യത്തിൽ അടിയന്തരമായി വെള്ളം ഒഴുക്കിവിടാൻ നടപടി വേണം.

ADVERTISEMENT