ചെങ്ങന്നൂർ ∙ താലൂക്കിൽ 3 ദുരിതാശ്വാസ ക്യാംപുകൾ കൂടി നിർത്തലാക്കി. ചെങ്ങന്നൂർ നഗരസഭയിലെ കീഴ്ചേരിമേൽ ജെബിഎസ്, ഇടനാട് ജെബിഎസ്, തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഇരമല്ലിക്കര ഹിന്ദു യുപിഎസ് എന്നിവിടങ്ങളിലെ ക്യാംപുകളാണ് ഇന്നലെ നിർത്തിയത്. ഇതോടെ താലൂക്കിലെ ക്യാംപുകളുടെ എണ്ണം 11 ആയി കുറഞ്ഞു. 175 കുടുംബങ്ങളിലെ 661

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ താലൂക്കിൽ 3 ദുരിതാശ്വാസ ക്യാംപുകൾ കൂടി നിർത്തലാക്കി. ചെങ്ങന്നൂർ നഗരസഭയിലെ കീഴ്ചേരിമേൽ ജെബിഎസ്, ഇടനാട് ജെബിഎസ്, തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഇരമല്ലിക്കര ഹിന്ദു യുപിഎസ് എന്നിവിടങ്ങളിലെ ക്യാംപുകളാണ് ഇന്നലെ നിർത്തിയത്. ഇതോടെ താലൂക്കിലെ ക്യാംപുകളുടെ എണ്ണം 11 ആയി കുറഞ്ഞു. 175 കുടുംബങ്ങളിലെ 661 പേരാണു ക്യാംപുകളിൽ കഴിയുന്നത്.

മാന്നാർ ∙ മാന്നാർ വില്ലേജിൽ 3, മാന്നാർ കുരട്ടിശേരി വില്ലേജിൽ 2, ബുധനൂർ എണ്ണയ്ക്കാട് വില്ലേജിൽ നാലും ദുരിതാശ്വാസ ക്യാംപുകളാണ് പ്രവർത്തിച്ചിരുന്നത്. വീടുകളിലെയും പരിസര പ്രദേശത്തെയും വെള്ളമൊഴിഞ്ഞതോടെ മുട്ടേൽ, ചെങ്കിലാത്ത് എൽപിഎസിലെയും ബുധനൂർ ഗവ.എച്ച്എസ്എസ്, കെൽട്രോൺ, എണ്ണയ്ക്കാട് ഗവ. യുപി സ്കൂളിലെയും ക്യാംപുകൾ പിരിച്ചു വിട്ടു. രണ്ടു കുടുംബങ്ങൾ താമസിക്കുന്ന കുട്ടംപേരൂർ എസ്കെവിയിലെയും മാന്നാർ നായർ സമാജം, പൊതുവൂർ കമ്യൂണിറ്റി ഹാളിലെയും ക്യാംപുകൾ തുടരുകയാണ്. പമ്പാനദിയിൽ പമ്പാ അണക്കെട്ടിലെ വെള്ളമെത്തിയില്ലെങ്കിൽ ഇന്നു തന്നെ ഈ രണ്ടു ക്യാംപും നിർത്തുമെന്ന് റവന്യു അധികൃതർ പറഞ്ഞു.

ADVERTISEMENT

മഴയും മാറിയതും അണക്കെട്ടിലെ വെള്ളമെത്താതിരുന്നതും അപ്പർകുട്ടനാടിന് ആശ്വാസമാകുന്നു. ഇതോടെ ഒരാഴ്ചത്തെ ദുരിതത്തിനു ശേഷമാണ് അപ്പർകുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതികൾക്കു ശമനമായി. പമ്പാനദിയിലെയും അച്ചൻകോവിലാറ്റിലെയും ജലനിരപ്പും താഴ്ന്നു. പമ്പാ അണക്കെട്ടു തുറന്നതോടെ ഒരു ദിവസത്തിനു ശേഷം വെള്ളം അപ്പർകുട്ടനാട്ടിലെത്തുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിൽ ജനത്തിനു ഭീതിയുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി വരെ വെള്ളത്തിന്റെ വരവുണ്ടാകാഞ്ഞതിൽ ജനങ്ങളുടെ ഭീതി മാറി.