കുട്ടനാട് ∙ എസി റോഡ് നവീകരണത്തിന്റെ ഭാഗമായി പുതിയതായി നിർമിക്കുന്ന പണ്ടാരക്കുളം പാലത്തിന്റെ നിർമാണത്തിനിടെ സർവീസ് റോഡിന്റെ മണ്ണിടിഞ്ഞതുമൂലം ഗതാഗതം തടസ്സപ്പെട്ടു. മേൽപാലത്തിന്റെ പൈലിങ് ക്യാപ് നിർമാണത്തിന്റെ ഭാഗമായി കുഴിയെടുത്തപ്പോഴാണു മണ്ണിടിച്ചിലുണ്ടായത്. 5 മീറ്ററോളം കുഴിയെടുത്തു വശങ്ങളിൽ ഇരുമ്പു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട് ∙ എസി റോഡ് നവീകരണത്തിന്റെ ഭാഗമായി പുതിയതായി നിർമിക്കുന്ന പണ്ടാരക്കുളം പാലത്തിന്റെ നിർമാണത്തിനിടെ സർവീസ് റോഡിന്റെ മണ്ണിടിഞ്ഞതുമൂലം ഗതാഗതം തടസ്സപ്പെട്ടു. മേൽപാലത്തിന്റെ പൈലിങ് ക്യാപ് നിർമാണത്തിന്റെ ഭാഗമായി കുഴിയെടുത്തപ്പോഴാണു മണ്ണിടിച്ചിലുണ്ടായത്. 5 മീറ്ററോളം കുഴിയെടുത്തു വശങ്ങളിൽ ഇരുമ്പു പട്ട ഉപയോഗിച്ചു ബലപ്പെടുത്തിയാണു നിർമാണം നടത്തിയത്. ഇതിനിടെയാണു മണ്ണ് ഇടിഞ്ഞത്. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.

വാഹനങ്ങൾ മറ്റു റോഡുകളിലൂടെയാണു കടത്തിവിട്ടത്. കൈനകരി ജംക്‌ഷൻ മുതൽ പഞ്ചായത്ത് ജംക്‌ഷൻ വരെയുള്ള ഭാഗത്തെ റോഡ് തകർന്നു കിടക്കുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. കൈനകരി കൃഷിഭവൻ പരിധിയിലെ ഇരുമ്പനം പാടശേഖരത്തിൽ മട വീണതുമൂലം തോട്ടുവാത്തല പാലം മുതൽ സൊസൈറ്റി പാലം വരെയുള്ള ഭാഗത്തു ദിവസങ്ങളോളം വെള്ളക്കെട്ടായിരുന്നു. ഈ ഭാഗത്തെ റോഡും തകർന്ന നിലയിലാണ്.

ADVERTISEMENT

കൈനകരി റോഡിലെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുകയും. മണ്ണിടിച്ചിൽ രൂപപ്പെട്ട ഭാഗത്ത് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി ഓട്ടോറിക്ഷ പോലുള്ള ചെറു വാഹനങ്ങളെങ്കിലും കടത്തി വിടുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.