ബെംഗളൂരു ∙ കോവിഡ് വ്യാപനം വരുതിയിലാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനു മുന്നോടിയായി ഗവർണർ വാജുഭായി വാലയുടെ അധ്യക്ഷതയിൽ ഇന്നു സർവകക്ഷി യോഗം. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ അതിരുവിട്ട സാഹചര്യത്തിലാണ് നടപ്പുരീതികൾക്കു വിഭിന്നമായി ഗവർണർ ഇത്തരമൊരു യോഗത്തിൽ പങ്കെടുക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കോവിഡ് വ്യാപനം വരുതിയിലാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനു മുന്നോടിയായി ഗവർണർ വാജുഭായി വാലയുടെ അധ്യക്ഷതയിൽ ഇന്നു സർവകക്ഷി യോഗം. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ അതിരുവിട്ട സാഹചര്യത്തിലാണ് നടപ്പുരീതികൾക്കു വിഭിന്നമായി ഗവർണർ ഇത്തരമൊരു യോഗത്തിൽ പങ്കെടുക്കുന്നത്. വിഡിയോ കോൺഫറൻസിങ്ങിൽ നടക്കുന്ന യോഗത്തിൽ കോവിഡ് ബാധിച്ച് മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി യെഡിയൂരപ്പയും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, നിയമനിർമാണ കൗൺസിലിലെ കോൺഗ്രസ് നേതാവ് എസ്.ആർ.പാട്ടീൽ, പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ, ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി തുടങ്ങിയവരും സന്നിഹിതരായിരിക്കും. കുമാരസ്വാമിയും സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിലാണ്.

ലോക്ഡൗൺ: അഭ്യൂഹം തള്ളി മന്ത്രി സുധാകർ

ADVERTISEMENT

ബെംഗളൂരു ഉൾപ്പെടെ 8 നഗരങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രി കർഫ്യൂ നാളെ പുലർച്ചെ 5ന് അവസാനിക്കാനിരിക്കെയാണ് കൂടുതൽ കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് സർക്കാർ ആലോചിച്ചു വരുന്നത്.  അതേസമയം കഴിഞ്ഞ വർഷത്തേതു പോലെ സമ്പൂർണമായൊരു ലോക്ഡൗൺ നടപ്പിലാക്കാൻ ഇടയില്ലെന്നാണു സൂചന.

ഇന്നലെ റവന്യുമന്ത്രി ആർ.അശോകയുടെ അധ്യക്ഷതയിൽ വിധാൻ സൗധയിൽ നടന്ന ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ യോഗത്തിലും മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുത്തിരുന്നു. ലോക്ഡൗൺ മാത്രമല്ല കോവിഡിനെ നിയന്ത്രിക്കാനുള്ള മാർഗമെന്ന് ഇതിനു മുന്നോടിയായി ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. കോവിഡ് സാങ്കേതിക ഉപദേശക സമിതി മുന്നോട്ടു വച്ച നിർദേശങ്ങൾ മുൻനിർത്തിയാകും കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.