കിഴക്കമ്പലം∙ കഞ്ചാവ് മാഫിയ തലവന്മാരെ ഒഡീഷയിലെ വനത്തിൽ നിന്ന് സാഹസികമായി പിടികൂടി തടിയിട്ടപറമ്പ് പൊലീസ്. കേരള, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സാംസൺ ഗന്ധ (34) ഇയാളുടെ കൂട്ടാളി ഇസ്മയിൽ ഗന്ധ (27) എന്നിവരെയാണ് ഒഡീഷയിലെ ഉൾവനത്തിലെ ശ്രീപള്ളി ആദിവാസി കുടിയിൽ നിന്ന് അറസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഴക്കമ്പലം∙ കഞ്ചാവ് മാഫിയ തലവന്മാരെ ഒഡീഷയിലെ വനത്തിൽ നിന്ന് സാഹസികമായി പിടികൂടി തടിയിട്ടപറമ്പ് പൊലീസ്. കേരള, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സാംസൺ ഗന്ധ (34) ഇയാളുടെ കൂട്ടാളി ഇസ്മയിൽ ഗന്ധ (27) എന്നിവരെയാണ് ഒഡീഷയിലെ ഉൾവനത്തിലെ ശ്രീപള്ളി ആദിവാസി കുടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ആദിവാസികളെ ഉപയോഗിച്ച് വനത്തിനുള്ളിൽ കഞ്ചാവ് കൃഷി ചെയ്യുകയും മറ്റു സംസ്ഥാനങ്ങളിൽ എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന സംഘത്തിലെ തലവനാണ് സാംസൺ. കേരളത്തിലേക്കു ഒട്ടേറെ തവണ കഞ്ചാവ് കടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ തടിയിട്ടപറമ്പ് സ്റ്റേഷൻ പരിധിയിൽ നിന്നു രണ്ടു കിലോഗ്രാം കഞ്ചാവുമായി ചെറിയാൻ ജോസഫ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.

ADVERTISEMENT

ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിൽ വാഴക്കുളത്ത് നിന്ന് 70 കിലോഗ്രാം കഞ്ചാവും കുറുപ്പംപടിയിൽ വാഹനത്തിൽ കടത്തുകയായിരുന്ന 250 കിലോഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. ഗ്രാമത്തിൽ നിന്ന് 38 കിലോമീറ്റർ അകലെയുള്ള ഉൾവനത്തിലാണ് ഇവരുടെ താമസം.ഇൻസ്പെക്ടർ വി.എം.കേഴ്സന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാഹസികമായെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ ആദിവാസികൾ രക്ഷപ്പെടുത്തുന്നതിനും ശ്രമമുണ്ടായി. സീനിയർ സിപിഒ കെ.കെ.ഷിബു സിപിഒമാരായ അരുൺ കെ.കരുണൻ, പി.എ.ഷെമീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.