മറയൂർ ∙ സംസ്ഥാനത്തെ ആദിവാസികളുടെ വികസനത്തിനായി സർക്കാർ കോടികൾ വകയിരുത്തി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതിയും പാതയുമില്ലാതെ ഒട്ടേറെ കുടികൾ. ആദിവാസികൾ കൂടുതലായി വസിക്കുന്ന കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളിലാണ്. എന്നാൽ ഇവിടത്തെ 11 കുടികളിലും വെളിച്ചമോ, പാതയോ ഇതുവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ ∙ സംസ്ഥാനത്തെ ആദിവാസികളുടെ വികസനത്തിനായി സർക്കാർ കോടികൾ വകയിരുത്തി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതിയും പാതയുമില്ലാതെ ഒട്ടേറെ കുടികൾ. ആദിവാസികൾ കൂടുതലായി വസിക്കുന്ന കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളിലാണ്.

എന്നാൽ ഇവിടത്തെ 11 കുടികളിലും വെളിച്ചമോ, പാതയോ ഇതുവരെ എത്തിയിട്ടില്ല. പൂർണമായും ഉപജീവനത്തിന് വനവിഭവങ്ങളെ ആശ്രയിക്കുന്നവരാണിവർ. വനം വകുപ്പിന്റെ ഒട്ടേറെ ഇടപെടൽ മൂലം ജീവിത രീതി മാറുകയും പുറം ലോകവുമായി ബന്ധപ്പെട്ടാലേ ഉപജീവനം സാധ്യമാകൂ എന്ന സ്ഥിതിയാണിപ്പോൾ. 

ADVERTISEMENT

ഈ സാഹചര്യത്തിൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയത് പ്രധാന പ്രതിസന്ധിയെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. നിലവിൽ അത്യാഹിതം, അവശ്യവസ്തുക്കൾ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി കുടികളിലെ കുട്ടികളും സ്ത്രീകളും അടക്കം കിലോ മീറ്ററുകളോളം നടന്നാണ് എത്തിപ്പെടുന്നത്. ഇവർ എല്ലാ ആഴ്ചയും ഞായറാഴ്ച ദിവസങ്ങളിൽ മലയിറങ്ങി അവശ്യ വസ്തുക്കൾ വാങ്ങി കാൽ നടയായി മലകയറാറ്. അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമാക്കണമെന്നാണ് ഇവരുടെ ആവശ്യം. 

അടിസ്ഥാന സൗകര്യമില്ലാത്ത കുടികൾ

ADVERTISEMENT

 ∙മറയൂർ പഞ്ചായത്ത്: ആലാംപെട്ടി, ഈച്ചാപെട്ടി, ഇരുട്ടളക്കുടി, പുറവയൽ, തായണ്ണൻകുടി, പുതുക്കുടി, വെള്ളകൾക്കുടി, മുളങ്കംകുടി.  

 ∙കാന്തല്ലൂർ പഞ്ചായത്ത്: ചമ്പക്കൽക്കുടി, മാങ്ങപാറക്കുടി, പാളപെട്ടി 

ADVERTISEMENT

 ∙ഇവിടങ്ങളിലെ ആകെ ജനസംഖ്യ: 9000.