കണ്ണൂർ ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി മാർട്ടിൻ ജോർജ് ചുമതലയേറ്റു. കോൺഗ്രസ് ഭവനിൽ പ്രധാന ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന സ്ഥാനാരോഹണ സമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് പരിഗണനകൾക്കപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി മാർട്ടിൻ ജോർജ് ചുമതലയേറ്റു. കോൺഗ്രസ് ഭവനിൽ പ്രധാന ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന സ്ഥാനാരോഹണ സമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് പരിഗണനകൾക്കപ്പുറം കോൺഗ്രസിനെ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങുമെന്ന് ആവർത്തിച്ചായിരുന്നു നേതാക്കളുടെ പ്രസംഗം. 

യാത്ര തുടരാം..! 1. ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സതീശൻ പാച്ചേനി പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്കു ശേഷം കണ്ണൂരിലെ ഡിസിസി ഓഫിസിൽ നിന്നു സ്വന്തം കാറിൽ വീട്ടിലേക്കു മടങ്ങുന്നു. 2. ഡിസിസിയുടെ പുതിയ പ്രസി‍ഡന്റായി ചുമതലയേറ്റ മാർട്ടിൻ ജോർജ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക വാഹനത്തിൽ ഓഫിസിൽ നിന്നു മടങ്ങുന്നു. ചിത്രം: മനോരമ

രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ വി.എ.നാരായണൻ, സോണി സെബാസ്റ്റ്യൻ, സജീവ് മാറോളി, കെപിസിസി സെക്രട്ടറിമാരായ ചന്ദ്രൻ തില്ലങ്കേരി, ഡോ.കെ.വി.ഫിലോമിന, മേയർ ടി.ഒ.മോഹനൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ, രജിത്ത് നാറാത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്, കെഎസ്​യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് ബ്ലാത്തൂർ, എ.ഡി.മുസ്തഫ, വി.വി.പുരുഷോത്തമൻ, രജനി രമാനന്ദ്‍, സി.എ.അജീർ, അബ്ദുറഹ്മാൻ കല്ലായി എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുമെന്ന് മാർട്ടിൻ ജോർജ്

കണ്ണൂർ ∙ തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതിലപ്പുറം ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു പ്രവർത്തിക്കാൻ പ്രവർത്തകരുടെ പിന്തുണ അഭ്യർഥിച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.പ്രസ്ഥാനം പിന്നിൽ ഇല്ലെങ്കിൽ മുന്നോട്ടുപോകാൻ കഴിയില്ല. ഒരു മേശയ്ക്കു ചുറ്റമിരുന്നു പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളൊന്നും ജില്ലാ കോൺഗ്രസിൽ ഇല്ല. ജില്ലയിൽ ഒട്ടേറെ പേർ രക്തസാക്ഷികളായതു പാർട്ടിക്കു വേണ്ടിയാണ്. പാർട്ടി ഉണ്ടെങ്കിലേ അംഗീകാരമുള്ളൂ എന്നു നേതാക്കൾ മനസിലാക്കണമെന്നും ചുമതലയേറ്റെടുത്ത ശേഷം മാർട്ടിൻ ജോർജ് പറഞ്ഞു.