പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷനു മുന്നിൽ ആവശ്യത്തിനു പാർക്കിങ് കേന്ദ്രങ്ങൾ ഇല്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സ്റ്റേഷനു മുന്നിലും പരിസരത്തുമായി റെയിൽവേ സ്ഥലം കാടു കയറി കിടപ്പുണ്ടെങ്കിലും വാഹന പാർക്കിങ്ങിന് ഒരിഞ്ച് സ്ഥലം കൊടുക്കാൻ റെയിൽവേ തയറായിട്ടില്ല. റോഡരികിൽ പ്രീപെയ്ഡ് ഓട്ടോ പാർക്കിങ്ങും ആലിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷനു മുന്നിൽ ആവശ്യത്തിനു പാർക്കിങ് കേന്ദ്രങ്ങൾ ഇല്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സ്റ്റേഷനു മുന്നിലും പരിസരത്തുമായി റെയിൽവേ സ്ഥലം കാടു കയറി കിടപ്പുണ്ടെങ്കിലും വാഹന പാർക്കിങ്ങിന് ഒരിഞ്ച് സ്ഥലം കൊടുക്കാൻ റെയിൽവേ തയറായിട്ടില്ല. റോഡരികിൽ പ്രീപെയ്ഡ് ഓട്ടോ പാർക്കിങ്ങും ആലിൻ ചുവട്ടിലെ ശുചിമുറി ടാങ്കിനു മുകളിലും മറ്റുമായി ഇരുചക്രവാഹന പാർക്കിങ്ങും മിഡ് ടൗൺ റോട്ടറി ക്ലബ് ഒരുക്കിക്കൊടുത്ത വാഹന പാർക്കിങ് കേന്ദ്രവുമാണു റെയിൽവേ സ്റ്റേഷനിലുള്ളത്.

നാവിക അക്കാദമിയും സിആർപിഎഫും വിവിധ കോളജുകളും ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണിത്. സിആർപിഎഫിൽ നിന്നും നാവിക അക്കാദമിയിൽ നിന്നും പരിശീലനത്തിലുള്ള ഭടന്മാർ കൂട്ടത്തോടെ ട്രെയിൻ യാത്ര ചെയ്യാൻ എത്തുന്നത് ബസുകളിലാണ്. 2 കേന്ദ്രങ്ങളിൽ നിന്നെത്തുന്ന ബസുകൾ സ്റ്റേഷൻ കവാടത്തിൽ തന്നെയാണു നിർത്തിയിടുന്നത്. ഈ ബസുകൾ ഇവിടെ നിർത്തിയിടുമ്പോൾ സ്റ്റേഷനിൽ എത്തുന്ന മറ്റ് യാത്രക്കാർ റോഡിൽ വാഹനം നിർത്തി യാത്രക്കാരെ ഇറക്കേണ്ടി വരുന്നു.

ADVERTISEMENT

ഇവർ ലഗേജുകളെല്ലാം സ്റ്റേഷനിലേക്ക് റോഡിൽ നിന്ന് ചുമന്നു കൊണ്ടുപോകേണ്ട അവസ്ഥയാണ്. മഴക്കാലത്ത് റോഡിൽ ലഗേജുകൾ ഇറക്കേണ്ടി വരുമ്പോൾ മഴ നനയുന്ന സ്ഥിതിയുമുണ്ട്. ബസുകൾ കവാടത്തിൽ നിന്നു മാറ്റിയിട്ടാൽ പ്രശ്നം പരിഹരിക്കാം. അതിനു ബസുകൾ പാർക്ക് ചെയ്യാൻ മറ്റൊരു സ്ഥലം ചൂണ്ടിക്കാട്ടാൻ പൊലീസിനും കഴിയുന്നില്ല. പാർക്കിങ് പ്രശ്നം കയ്യാങ്കളിയിലേക്കു നീങ്ങുകയാണു പലപ്പോഴും.