കണ്ണൂർ ∙ വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു ജില്ലാ കമ്മിറ്റികൾ കണ്ണൂർ കാൽടെക്സ് ഗാന്ധി സർക്കിളിൽ ദേശീയപാത ഉപരോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഡിസിസി ഓഫിസ് പരിസരത്തു നിന്നു പ്രകടനമായി എത്തിയ പ്രവർത്തകർ ഗാന്ധി സർക്കിളിൽ റോഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു ജില്ലാ കമ്മിറ്റികൾ കണ്ണൂർ കാൽടെക്സ് ഗാന്ധി സർക്കിളിൽ ദേശീയപാത ഉപരോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഡിസിസി ഓഫിസ് പരിസരത്തു നിന്നു പ്രകടനമായി എത്തിയ പ്രവർത്തകർ ഗാന്ധി സർക്കിളിൽ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു മാറ്റാനുള്ള ശ്രമത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 6 പ്രവർത്തകരെ പൊലീസ് വാഹനത്തിലേക്കു ബലം പ്രയോഗിച്ചു കയറ്റിയെങ്കിലും വനിതാ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു. 

ഇതിനിടെ ഒരു കെഎസ്‌യു പ്രവർത്തകൻ പൊലീസ് വാഹനത്തിനു മുകളിൽ കയറി നിന്നു പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി പ്രവർത്തകരോടൊപ്പം ചേർന്ന് മുദ്രാവാക്യം വിളിച്ച് തുടങ്ങി.പൊലീസ് വാഹനത്തിനു മുന്നിലായി റോഡിൽ കുത്തിയിരുന്ന വനിതാ പ്രവർത്തകരെ കൂടുതൽ വനിതാ പൊലീസ് എത്തി മാറ്റി. തുടർന്ന് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ഭാഗത്തേക്കു പ്രവർത്തകർ മാർച്ച് നടത്തി. പാമ്പൻ റോഡ് ജംക്‌ഷനിൽ സിപിഎം സ്ഥാപിച്ച കേരളം വികസനത്തിനൊപ്പം എന്ന ബോർഡ് തകർക്കാനുള്ള യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. 

വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യുഡിഎഫ് നടത്തിയ പ്രകടനം. ചിത്രം: മനോരമ
ADVERTISEMENT

പ്രതിഷേധം ശക്തമായതോടെ പൊലീസിനു ചെറിയ തോതിൽ ലാത്തി വീശേണ്ടി വന്നു. ഡിസിസി ഓഫിസ് പരിസരത്തു പ്രകടനം സമാപിച്ചതോടെ പ്രവർത്തകർ‌ പിരിഞ്ഞു പോയി. മാർച്ചും റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് 13 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്,  സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, കെ.കമൽജിത്ത്, വിനേഷ് ചുള്ളിയാൻ സന്ദീപ് പാണപ്പുഴ വി.കെ.ഷിബിന, വി.പി.അബ്ദുൽ റഷീദ്, പി.മുഹമ്മദ് ഷമ്മാസ്, രാഹുൽ ദാമോദർ എന്നിവർ നേതൃത്വം നൽകി.

യുഡിഎഫ് പ്രകടനം നടത്തി

ADVERTISEMENT

കണ്ണൂർ ∙ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ യുഡിഎഫ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, കൺവീനർ അബ്ദുൽ കരീം ചേലേരി, മണ്ഡലം നേതാക്കളായ നേതാക്കളായ കെ.പി.താഹിർ, സുരേഷ് ബാബു എളയാവൂർ, രാജീവൻ എളയാവൂർ, ഫാറൂഖ് വട്ടപ്പൊയിൽ, സി.സമീർ, സി.സീനത്ത്, ടി.കെ.നൗഷാദ്, കെ.സൈനുദ്ദീൻ, എം.പി.രാജേഷ്, കെ.പി.റസാഖ്, കെ.പി.റാഷിദ്, നസീർ പുറത്തിൽ, അസ്‌ലം പാറേത്ത്, പി.കൗലത്ത് എന്നിവർ പ്രസംഗിച്ചു.