കൊട്ടാരക്കര ∙ ഇടിസിയിലെ സർക്കാർ കെട്ടിടങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു. അനങ്ങാപ്പാറ നയവുമായി അധികൃതർ. നഷ്ടമായ 66 ഏക്കർ സർക്കാർ ഭൂമി തിരികെ പിടിക്കാനും നടപടിയില്ല. സംസ്ഥാന സർക്കാരിന്റെ ഭാഗമായ ഇടിസി (എക്സ്റ്റൻഷൻ ട്രെയിനിങ് സെന്റർ)യിലാണ് അധികൃതരുടെ അലംഭാവം. ഇരുപതോളം കെട്ടിടങ്ങളാണ് നശിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര ∙ ഇടിസിയിലെ സർക്കാർ കെട്ടിടങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു. അനങ്ങാപ്പാറ നയവുമായി അധികൃതർ. നഷ്ടമായ 66 ഏക്കർ സർക്കാർ ഭൂമി തിരികെ പിടിക്കാനും നടപടിയില്ല. സംസ്ഥാന സർക്കാരിന്റെ ഭാഗമായ ഇടിസി (എക്സ്റ്റൻഷൻ ട്രെയിനിങ് സെന്റർ)യിലാണ് അധികൃതരുടെ അലംഭാവം. ഇരുപതോളം കെട്ടിടങ്ങളാണ് നശിക്കുന്നത്. ഒഴിഞ്ഞ പല കെട്ടിടങ്ങളും അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി താലൂക്ക് വികസന സമിതികളിൽ പരാതി ഉയർന്നിരുന്നു.

കെടുകാര്യസ്ഥതയുടെ ഉദാഹരണമായി ഇടിസി മാ‌റിക്കഴിഞ്ഞെന്ന് ജനപ്രതിനിധികളും ജനങ്ങളും പറയുന്നു. സാമൂഹിക വിരുദ്ധരുടെ താവളമാണെന്നാണ് പരാതി. കഞ്ചാവ് ഉൾപ്പെടെ ലഹരി വിൽക്കുന്ന സംഘങ്ങളും സജീവമാണെന്നാണ് പരാതി. കൊട്ടാരക്കര നഗരസഭയിൽ ഉൾപ്പെട്ട പ്രദേശമാണിത്.സർക്കാർ രേഖകൾ പ്രകാരം ‌ 200 ഏക്കർ സ്ഥലം ഉള്ളതായാണ് കണക്ക്.

ADVERTISEMENT

എന്നാൽ 134 ഏക്കർ സ്ഥലമാണ് ഇപ്പോഴുള്ളത്‌. നവോദയ സ്കൂളിനും എൻജിനീയറിങ് കോളജിനും കൃഷി വകുപ്പിനും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കുമായി ഏക്കറുകളോളം സ്ഥലം ഇടിസി വിട്ടു നൽകിയിരുന്നു. ഇവ ഉൾപ്പെടെയാണ് നിലവിലുള്ള കണക്ക്. പ്രവർത്തിച്ചിരുന്ന പല കെട്ടിടങ്ങളും ഉപയോഗശൂന്യമായി. സംരക്ഷണമില്ലാതെ വന്നതോടെ നശിച്ചു. മാലിന്യം തള്ളാനുള്ള സുരക്ഷിത സ്ഥലമായാണ് ഇടിസിയെ പലരും കാണുന്നത്. കാട് കയറി പാഴാകുന്ന സ്ഥലം മറ്റ് വികസന പദ്ധതികൾക്ക് ആവശ്യപ്പെട്ട് ഒട്ടേറെ സർക്കാർ വകുപ്പുകൾ സർക്കാരിന് കത്ത് നൽകിയിരുന്നു.

സബ് ജയിൽ സ്ഥാപിക്കാൻ പത്ത് ഏക്കർ സ്ഥലം ജയിൽ വകുപ്പ് ആവശ്യപ്പെട്ടു.  5 ഏക്കർ സ്ഥലം നൽകിയാൽ കേന്ദ്രീയ വിദ്യാലയം ഇടിസിയിൽ സ്ഥാപിക്കാൻ കഴിയും. സ്ഥലം വിട്ടു നൽകാൻ തയാറല്ലെന്ന നിലപാടിലാണ് തദ്ദേശ വകുപ്പ്. നഷ്ടമായ സ്ഥലം വീണ്ടെടുക്കാനും വകുപ്പിന് താൽപര്യമില്ല. വസ്തു അളന്ന് തിട്ടപ്പെടുത്താൻ ടോട്ടൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള സാങ്കേതിക മാർഗങ്ങൾ നില നിൽക്കെയാണ് സർക്കാർ വകുപ്പുകളുടെ ഒളിച്ചുകളി. കഴിഞ്ഞ സർക്കാർ ഭരണകാലത്ത് മന്ത്രി എ.സി.മൊയ്തീന്റെ സാന്നിധ്യത്തിൽ ഇടിസിയിൽ നടന്ന യോഗത്തിലായിരുന്നു സർവേ തീരുമാനം.