പുനലൂർ ∙ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരുന്ന തീർഥാടകർക്കു വഴികാട്ടിയായി സ്ഥാപിച്ചിരിക്കുന്ന ദിശാ സൂചക ബോർഡ് മറച്ചു മറ്റൊരു ബോർഡ് സ്ഥാപിച്ചത് യാത്രക്കാർക്ക് തിരിച്ചടിയായി. പുതിയ ബോർഡ് എത്തിയപ്പോൾ ഹൈമാസ്റ്റ് ലൈറ്റിന് നാലുവശവും സ്ഥാപിച്ചിരുന്ന ദിശാസൂചികബോർഡിൽ ഒരെണ്ണം പൂർണമായി മറഞ്ഞു. ഇത് മൂലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരുന്ന തീർഥാടകർക്കു വഴികാട്ടിയായി സ്ഥാപിച്ചിരിക്കുന്ന ദിശാ സൂചക ബോർഡ് മറച്ചു മറ്റൊരു ബോർഡ് സ്ഥാപിച്ചത് യാത്രക്കാർക്ക് തിരിച്ചടിയായി. 

പുതിയ ബോർഡ് എത്തിയപ്പോൾ  ഹൈമാസ്റ്റ് ലൈറ്റിന് നാലുവശവും സ്ഥാപിച്ചിരുന്ന ദിശാസൂചികബോർഡിൽ ഒരെണ്ണം പൂർണമായി മറഞ്ഞു. ഇത് മൂലം തമിഴ്നാട്ടിലേക്കും തലസ്ഥാനത്തേക്കും പോകേണ്ട യാത്രക്കാർ ഇവിടെ ടിബി ജംക്‌ഷനിൽ എത്തി വഴി ചോദിക്കേണ്ട സ്ഥിതിയായി.

ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തി കടന്നും അല്ലാതെയും എത്തുന്ന തീർഥാടക വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. അടിയന്തരമായി ഈ ബോർഡ് ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കാൻ നിർമാണ ഏജൻസിയാണ് തയാറാക്കേണ്ടത്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും വിഷയം ശ്രദ്ധയിൽപ്പെട്ടെങ്കിലും ഇതുവരെ ബോർഡ് യഥാസ്ഥാനത്ത് സ്ഥാപിക്കാൻ തയാറായിട്ടില്ല.

ശബരിമല തീർഥാടകർക്കു എല്ലാ സൗകര്യവും ചെയ്യുമെന്ന് അവലോകന യോഗങ്ങളിൽ പ്രഖ്യാപനം ഉണ്ടായിട്ടും വഴികാട്ടിയായി മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന ദിശാസൂചക ബോർഡാണ് സീസണിൽ അയ്യപ്പന്മാരുടെ എണ്ണത്തിൽ വർധന ഉണ്ടായ വേളയിൽ  മറച്ചു വച്ചിരിക്കുന്നത്.  ഈ വിഷയത്തിൽ ഉടൻ പരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.