കോട്ടയം∙ കിഴക്കൻ മലയോര മേഖലകളിൽ 4 ദിവസം തുടർച്ചയായി പെയ്ത മഴയിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായതിനെത്തുടർന്ന് ജനജീവിതം സ്തംഭിച്ച നിലയിലായിരുന്നു. വീണ്ടും മഴ എത്തിയാൽ ദുരിതം ഇരട്ടിയാകും. പുല്ലകയാർ, മണിമലയാർ എന്നിവ കരകയറിയതോടെ ആരംഭിച്ച മൂന്ന് ക്യാംപുകൾ തുടരുന്നു. മഴ ഉണ്ടാകുമോയെന്ന് അറിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കിഴക്കൻ മലയോര മേഖലകളിൽ 4 ദിവസം തുടർച്ചയായി പെയ്ത മഴയിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായതിനെത്തുടർന്ന് ജനജീവിതം സ്തംഭിച്ച നിലയിലായിരുന്നു. വീണ്ടും മഴ എത്തിയാൽ ദുരിതം ഇരട്ടിയാകും. പുല്ലകയാർ, മണിമലയാർ എന്നിവ കരകയറിയതോടെ ആരംഭിച്ച മൂന്ന് ക്യാംപുകൾ തുടരുന്നു.  മഴ ഉണ്ടാകുമോയെന്ന് അറിഞ്ഞ ശേഷമേ നടപടിയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. ആറുകൾ കരകവിഞ്ഞതോടെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെയാണു ക്യാംപുകളിലേക്ക് മാറ്റിയത്. മഴ മാറിയതോടെ പകൽ സമയങ്ങളിൽ ആളുകൾ വീടുകളിൽ പോകാറുണ്ടെങ്കിലും രാത്രി ക്യാംപിലാണ് കഴിയുന്നത്. അഗ്നിരക്ഷാ സംഘവും എൻഡിആർഎഫ് യൂണിറ്റും മുണ്ടക്കയത്ത് ക്യാംപ് ചെയ്യുന്നു. 

∙ കാഞ്ഞിരപ്പള്ളി

ADVERTISEMENT

താലൂക്കിൽ 3 ദിവസമായി മാറി നിന്ന മഴ വീണ്ടും എത്തുമോയെന്ന ആശങ്കയിലാണ് ജനം. വീണ്ടും മഴ മുന്നിൽക്കണ്ട് അധികൃതർ താലൂക്കിൽ കഴിഞ്ഞ ആഴ്ച ആരംഭിച്ച 4 ക്യാംപുകളിൽ മൂന്നും തുടരുകയാണ്. 

താലൂക്ക് ‍ ഓഫിസിൽ ഡപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ എല്ലാ ജീവനക്കാരും ഓഫിസിൽ എത്തണമെന്നും അവധി ദിവസങ്ങളിലും അനുവാദം കൂടാതെ ജീവനക്കാരാരും സ്റ്റേഷൻ വിട്ടുപോകരുതെന്നും കലക്ടർ നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജരായിരിക്കണമെന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിർദേശം നൽകി. ഡ്യൂട്ടി കഴിഞ്ഞുമടങ്ങുന്നവരും ആവശ്യമെങ്കിൽ തിരിച്ചെത്തണമെന്നും  ഉദ്യോഗസ്ഥർക്ക് ഡിവൈഎസ്പി നിർദേശം നൽകി. മഴ വീണ്ടും ശക്തിയാർജിക്കുന്നതായി കണ്ടാൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള മേഖലയിൽ നിന്നു കൂടുതൽ ആളുകളെ മാറ്റിത്താമസിപ്പിക്കാനുള്ള ക്യാംപുകളും ഏർപ്പാടാക്കി. 

ADVERTISEMENT

∙ ഈരാറ്റുപേട്ട

മീനച്ചിൽ താലൂക്കിലെ കിഴക്കൻ മേഖലകളിൽ പ്രധാന പ്രശ്നം ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ്. മേലുകാവ് മൂന്നിലവ് തലനാട്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, പഞ്ചായത്തുകളാണിലാണ് സ്ഥിതി രൂക്ഷം.

ADVERTISEMENT

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റുക മാത്രമാണു പോംവഴി. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘം ഒരാഴ്ചയായി ക്യാംപ് ചെയ്യുന്നുണ്ട്

∙ കുമരകം 

പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും പുരയിടങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. ജലനിരപ്പ് ഉയർന്നാൽ കുമരകത്ത് ക്യാംപുകൾ തുറക്കും. പ്രളയക്കെടുതി നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാൻ സർവകക്ഷി യോഗം ചേർന്നു. ബ്ലോക്ക്‌ പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ, കക്ഷി നേതാക്കൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, റവന്യു വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

പകർച്ചവ്യാധി വ്യാപനം തടയാനുള്ള മുൻകരുതലെടുക്കും. വൈദ്യുതത്തകരാറുകൾ അടിയന്തരമായി പരിഹരിക്കും. തിരുവാർപ്പ് പഞ്ചായത്തിൽ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. വെള്ളം കുറഞ്ഞ സാഹചര്യത്തിൽ പല കുടുംബങ്ങളും തിരികെ വീട്ടിൽ പോയി. ജലനിരപ്പ്  ഉയർന്നാൽ നിലവിലെ ക്യാംപുകൾ തുടരും. അയ്മനം പഞ്ചായത്തിലെ ക്യാംപുകൾ തുടരുകയാണ്. ചില വീട്ടുകാർ തിരികെപ്പോയി. 

∙ ചങ്ങനാശേരി 

പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങിയെങ്കിലും വീടുകളിൽ നിന്നു വെള്ളം ഇറങ്ങാത്തതിനാൽ ജനം ദുരിതത്തിലാണ്. താഴ്ന്ന ഭാഗങ്ങളിൽ വെള്ളക്കെട്ടുള്ളതിനാൽ എസി റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. പടിഞ്ഞാറൻ മേഖലയിൽ കാവാലം ഭാഗത്തേക്കു മാത്രമാണ് ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. ജലനിരപ്പ് താഴ്ന്നെങ്കിലും ഒഴുകിയെത്തിയ മാലിന്യവും ശുദ്ധജലക്ഷാമവും താഴ്ന്ന പ്രദേശങ്ങളിലെ ജനത്തെ ദുരിതത്തിലാക്കി.