വടകര ∙ എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രന്റെ മകൻ റോബിന്റെ ഭാര്യയുടെ വീടിനു മുൻപിൽ റീത്തും ഭീഷണിക്കത്തും. ചെക്കോട്ടി ബസാറിലെ വൈശാലിയിൽ കുളങ്ങര കണ്ടിയിൽ കൃഷ്ണദാസിന്റെ വീടിനു മുൻപിലാണ് റീത്ത് കണ്ടത്. ഈ വീടിനു നേരെ ഒരു വർഷം മുൻപ് അജ്ഞാതർ ആക്രമണം നടത്തിയിരുന്നു. രവീന്ദ്രൻ യൂണിയൻ സെക്രട്ടറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രന്റെ മകൻ റോബിന്റെ ഭാര്യയുടെ വീടിനു മുൻപിൽ റീത്തും ഭീഷണിക്കത്തും. ചെക്കോട്ടി ബസാറിലെ വൈശാലിയിൽ കുളങ്ങര കണ്ടിയിൽ കൃഷ്ണദാസിന്റെ വീടിനു മുൻപിലാണ് റീത്ത് കണ്ടത്. ഈ വീടിനു നേരെ ഒരു വർഷം മുൻപ് അജ്ഞാതർ ആക്രമണം നടത്തിയിരുന്നു. രവീന്ദ്രൻ യൂണിയൻ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാണു ഭീഷണിക്കത്തിലുള്ളത്. ഇല്ലെങ്കിൽ മകന്റെ കൈവെട്ടുമെന്നും പറയുന്നു. വടകര പൊലീസിൽ പരാതി നൽകി.

അക്രമികളെ പൊലീസ് സംരക്ഷിക്കുന്നതായി സംശയം: വെള്ളാപ്പള്ളി നടേശൻ

ADVERTISEMENT

വടകര ∙ എസ്എൻഡിപി വടകര യൂണിയൻ ശാഖാ ഭാരവാഹികൾക്കും വീടുകൾക്കും നേരെ തുടർച്ചയായി നടക്കുന്ന അക്രമങ്ങളിൽ ഒരു നടപടി പോലും എടുക്കാത്ത പൊലീസ് നിലപാട് പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നു സംശയമുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ഇക്കാര്യത്തി‍ൽ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും. കുറച്ചു കാലമായി വടകരയിൽ നടന്നു വരുന്ന അക്രമത്തിന്റെ ഏറ്റവും ഒടുവിലായി ഇന്നലെ യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രന്റെ മകന്റെ ഭാര്യാഗൃഹത്തിന് മുൻപിൽ റീത്തും ഭീഷണിക്കത്തും വച്ച സംഭവത്തിലും അന്വേഷണം നടത്തണം.

നേരത്തേ യൂണിയൻ ഭാരവാഹിയെ പട്ടാപ്പകൽ റോഡിൽ ആക്രമിക്കുകയും ഭാരവാഹികളുടെ വീടുകൾ തകർക്കുകയും ചെയ്ത സംഭവങ്ങളിൽ പ്രതികളുടെ ഫോട്ടോ, സിസി ടിവി ദൃശ്യങ്ങൾ എന്നിവ പൊലീസിന് നൽകിയിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. സംഘടനാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നവർ വിജയിക്കുന്നവരെ അംഗീകരിക്കുകയാണു വേണ്ടത്. അല്ലാതെ അക്രമം നടത്തി കീഴ്പ്പെടുത്തുകയല്ല.  ഇതു കൊണ്ടൊന്നും എസ്എൻഡിപി പ്രവർത്തനം നിർത്തിക്കളയുമെന്ന് വ്യാമോഹിക്കുന്നതു ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.