ന്യൂഡൽഹി ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) വീണ്ടും തിളങ്ങി ഡൽഹി. ഓവറോൾ റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള 3 സ്ഥാപനങ്ങൾ തലസ്ഥാനത്തു നിന്നുള്ളതാണ്; ഡൽഹി ഐഐടി, എയിംസ്, ജെഎൻയു.യൂണിവേഴ്സിറ്റികളിൽ ജെഎൻയു രണ്ടാം സ്ഥാനവും ജാമിയ മിലിയ ഇസ്‌ലാമിയ മൂന്നാം സ്ഥാനവും നേടിയപ്പോൾ എൻജിനീയറിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) വീണ്ടും തിളങ്ങി ഡൽഹി. ഓവറോൾ റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള 3 സ്ഥാപനങ്ങൾ തലസ്ഥാനത്തു നിന്നുള്ളതാണ്; ഡൽഹി ഐഐടി, എയിംസ്, ജെഎൻയു.യൂണിവേഴ്സിറ്റികളിൽ ജെഎൻയു രണ്ടാം സ്ഥാനവും ജാമിയ മിലിയ ഇസ്‌ലാമിയ മൂന്നാം സ്ഥാനവും നേടിയപ്പോൾ എൻജിനീയറിങ് വിഭാഗത്തിൽ ഡൽഹി ഐഐടി രണ്ടാമതെത്തി. മാനേജ്മെന്റിലും ആദ്യ അഞ്ചിൽ ഡൽഹിയുടെ സാന്നിധ്യമുണ്ട്; ഡൽഹി ഐഐടി 5–ാം റാങ്കാണു നേടിയത്.

കോളജുകളിൽ ആദ്യ പത്തിൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ 5 കോളജുകളുണ്ട്. മിറാൻഡ ഹൗസ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഹിന്ദു കോളജ് രണ്ടാം സ്ഥാനവും ആത്മാറാം സനാതൻ ധരം കോളജ് 6–ാം സ്ഥാനവും നേടി. ലേഡി ശ്രീറാം കോളജിനു 9–ാം സ്ഥാനവും കിരോരിമാൾ കോളജ് 10–ാം സ്ഥാനവും നേടി. യൂണിവേഴ്സിറ്റി വിഭാഗത്തിൽ ഡിയു രണ്ട് റാങ്ക് കയറി 11–ാം സ്ഥാനത്തെത്തി. ഓവറോൾ റാങ്കിങ്ങിൽ ഡിയു കഴിഞ്ഞ വർഷത്തെ 23–ാം സ്ഥാനത്തു നിന്ന് 22–ാം സ്ഥാനത്തുമെത്തി.

ADVERTISEMENT

ഓവറോൾ റാങ്കിങ്ങിൽ 2021ൽ ഡിയു 19–ാം സ്ഥാനത്തായിരുന്നു. 2020ൽ 18–ാം സ്ഥാനത്തും 2019ൽ 20–ാം സ്ഥാനത്തുമായിരുന്ന ഡിയു 2018ൽ 14–ാം റാങ്ക് നേടിയിരുന്നു. കോളജ്തലത്തിൽ ശ്രീറാം കോളജ് ഓഫ് കൊമേഴ്സ് 11–ാം റാങ്കും ഹൻസ് രാജ് കോളജ് 12–ാം റാങ്കും ശ്രീ വെങ്കടേശ്വര കോളജ് 13–ാം റാങ്കും നേടിയപ്പോൾ സെന്റ് സ്റ്റീഫൻസ് കോളജിനു 14–ാം റാങ്കാണുള്ളത്.

2016ൽ 83–ാം സ്ഥാനത്തായിരുന്ന ജാമിയ സർവകലാശാല മിന്നുന്ന പ്രകടനത്തോടെയാണു ഇക്കുറി മൂന്നാം സ്ഥാനത്തെത്തിയത്. അധ്യാപന, ഗവേഷണ രംഗത്തുണ്ടായ മുന്നേറ്റമാണു ജാമിയയുടെ നേട്ടത്തിനു പിന്നിലെന്നു വൈസ് ചാൻസലർ നജ്മ അക്തർ പറഞ്ഞു. ഓവറോൾ വിഭാഗത്തിൽ ജാമിയ 12–ാം സ്ഥാനത്താണ്. ഓവറോൾ വിഭാഗത്തിൽ കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന ഐഐടി ഡൽഹി ഇക്കുറി മൂന്നാം സ്ഥാനത്തേക്കു കയറി.