വടക്കഞ്ചേരി ∙ പുതുക്കോ‌ട് പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥികളായി 4 ദമ്പതികൾ മത്സര രംഗത്ത്. ഇന്നലെ എല്ലാവരുടെയും നാമനിർദേശപ്പത്രികകൾ സ്വീകരിച്ചതോടെ 8 പേരും സജീവമായി വാർഡുകളിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗമായ വി.ഗോപി പതിനൊന്നാം വാർഡായ കീഴയിൽ മത്സരിക്കുമ്പോൾ ഭാര്യ ബീന ഗോപി ഏഴാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കഞ്ചേരി ∙ പുതുക്കോ‌ട് പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥികളായി 4 ദമ്പതികൾ മത്സര രംഗത്ത്. ഇന്നലെ എല്ലാവരുടെയും നാമനിർദേശപ്പത്രികകൾ സ്വീകരിച്ചതോടെ 8 പേരും സജീവമായി വാർഡുകളിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗമായ വി.ഗോപി പതിനൊന്നാം വാർഡായ കീഴയിൽ മത്സരിക്കുമ്പോൾ ഭാര്യ ബീന ഗോപി ഏഴാം വാർഡായ തച്ചനടിയിൽ അങ്കത്തിനിറങ്ങിക്കഴിഞ്ഞു.

ബിജെപി പുതുക്കോട് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയായ എ.പ്രതീഷ് എട്ടാം വാർഡായ അഞ്ചുമുറിയിൽ മത്സരിക്കുമ്പോൾ സഹധർമിണി അനിഷ പ്രതീഷ് മൂന്നാം വാർഡായ പാട്ടോലയിൽ ഒരുകൈ നോക്കാനിറങ്ങിയിരിക്കുകയാണ്.  ഒബിസി മോർച്ച മണ്ഡലം സെക്രട്ടറിയായ ആർ.രതീഷ് പന്ത്രണ്ടാം വാർഡായ വാളൻകോട് മത്സരിക്കുമ്പോൾ പത്നി ദനിത രതീഷ് പതിമൂന്നാം വാർഡായ കൊട്ടാരശേരിയിൽ അങ്കം കുറിക്കുന്നു.

ADVERTISEMENT

യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റായ കെ.സുജീഷ് പത്താം വാർഡ്  അപ്പക്കാടിലും ഭാര്യ ഗോപിക സുജീഷ് പതിനാലാം വാർഡ് തെക്കേപ്പൊറ്റയിലുമാണു മത്സരിക്കുന്നത്. അടുത്തടുത്ത വാർഡായതിനാൽ ഇരുവരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഒരുമിച്ചാണ് ഇറങ്ങുന്നത്. 

ഇതുവരെ ബിജെപിക്കു പഞ്ചായത്തിൽ സീറ്റൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഇക്കുറി ദമ്പതികൾ ചരിത്രംകുറിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. അച്ഛനും അമ്മയും മത്സര രംഗത്ത് ഇറങ്ങിയതോ‌ടെ കുട്ടികളും ഉഷാറിലാണ്. പോസ്റ്റർ ഒട്ടിക്കാനും വാ‌ട്സാപ്പിലും ഫെയ്സ്ബുക്കിലും മാതാപിതാക്കളുടെ പ്രചാരണം നയിക്കാനും അവരും മുന്നിട്ടിറങ്ങിക്കഴിഞ്ഞു.