പാലക്കാട് ∙ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എ.റൗഫിനെ വ്യാഴാഴ്ച അർധരാത്രിക്കു ശേഷം പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിലെത്തി എൻഐഎ അറസ്റ്റ് ചെയ്തു. എൻഐഎ പ്രത്യേക കോടതി നവംബർ 18 വരെ റിമാൻഡ് ചെയ്തു. റൗഫിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ 31നു പരിഗണിക്കും. കേരളത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എ.റൗഫിനെ വ്യാഴാഴ്ച അർധരാത്രിക്കു ശേഷം പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിലെത്തി എൻഐഎ അറസ്റ്റ് ചെയ്തു. എൻഐഎ പ്രത്യേക കോടതി നവംബർ 18 വരെ റിമാൻഡ് ചെയ്തു. റൗഫിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ 31നു പരിഗണിക്കും. കേരളത്തിലെ പ്രമുഖരെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നുവെന്നും റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ വധശ്രമത്തിനു വലിയ ഗൂഢാലോചന നടന്നതിന്റെ തെളിവുണ്ടെന്നും റൗഫിനെതിരായ റിപ്പോർട്ടിലും എൻഐഎ ആരോപിക്കുന്നു. 

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുശേഷം രണ്ടുതവണ എൻഐഎ സംഘം റൗഫിനെ തിരക്കി വീട്ടിലെത്തിയിരുന്നു. ആരോപിക്കപ്പെടുംപോലെ അന്നൊന്നും ഒളിവിൽ പോയതായിരുന്നില്ലെന്നും റൗഫ് വീട്ടിലില്ലാത്ത സമയത്തായിരുന്നു എൻഐഎ സംഘത്തിന്റെ വരവ് എന്നുമാണ് ബന്ധുക്കളുടെ വിശദീകരണം. സംഘടനയുടെ രഹസ്യവിവരങ്ങൾ റൗഫ് എൻഐഎയ്ക്കു ചോർത്തിയെന്നും ഇതിനിടെ ആരോപണമുയർന്നു. അറസ്റ്റ് വൈകിയത് പ്രചാരണം ശക്തമാകാൻ കാരണമാകുകയും ചെയ്തു. 

ADVERTISEMENT

ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പാലക്കാട്ട് ആർഎസ്എസ് നേതാവ് എ.ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിലും പ്രതി. കേസിൽ 41ാം പ്രതിയായ ഇയാൾ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇയാളെ അറസ്റ്റ് ചെയ്യാ‍ൻ പ്രത്യേക അന്വേഷണ സംഘം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു.ശ്രീനിവാസൻ വധക്കേസിൽ റൗഫിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി എം.അനിൽ കുമാർ പറഞ്ഞു.

എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പ്രതികാരമായാണു തൊട്ടടുത്ത ദിവസം 2022 ഏപ്രിൽ 16ന് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് കൂടിയായ എ.ശ്രീനിവാസനെ മേലാമുറിയിലെ കടയ്ക്കുള്ളിലിട്ടു വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.