പാലക്കാട് ∙ കെഎസ്ആർടിസി ബസിൽ കയറുന്ന ഓരോ യാത്രക്കാരനെയും ബസിൽ നിന്ന് ഇറങ്ങുന്നതു വരെ സുരക്ഷിതമാക്കുന്ന സാമൂഹിക സുരക്ഷാ ഇൻഷുറൻസ് നിലവിലുള്ളതായി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ ടി.എ.ഉബൈദ് അറിയിച്ചു. കെഎസ്ആർടിസിയും ന്യൂ ഇന്ത്യ അഷ്വറൻസും ചേർന്നാണ് ഇൻഷുറൻസ് നടപ്പാക്കുന്നത്. ടിക്കറ്റ് റിസർവ് ചെയ്യുന്നവർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കെഎസ്ആർടിസി ബസിൽ കയറുന്ന ഓരോ യാത്രക്കാരനെയും ബസിൽ നിന്ന് ഇറങ്ങുന്നതു വരെ സുരക്ഷിതമാക്കുന്ന സാമൂഹിക സുരക്ഷാ ഇൻഷുറൻസ് നിലവിലുള്ളതായി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ ടി.എ.ഉബൈദ് അറിയിച്ചു. കെഎസ്ആർടിസിയും ന്യൂ ഇന്ത്യ അഷ്വറൻസും ചേർന്നാണ് ഇൻഷുറൻസ് നടപ്പാക്കുന്നത്. ടിക്കറ്റ് റിസർവ് ചെയ്യുന്നവർ, യാത്രയ്ക്കിടെ നേരിട്ട് ടിക്കറ്റ് എടുക്കുന്നവർ എന്നിങ്ങനെ രണ്ട് രീതിയിലാണ് ഇൻഷുറൻസ് പോളിസികളുള്ളത്. 

ടിക്കറ്റ് ബുക്ക് ചെയ്യുന്നയാൾക്ക് യാത്രയ്ക്കിടെ അപകടം സംഭവിച്ചാൽ ചികിത്സാ ചെലവായി പരമാവധി 3 ലക്ഷവും മരണം സംഭവിച്ചാൽ ആശ്രിതർക്ക് 10 ലക്ഷവും ഇൻഷുറൻസ് പ്രകാരം ലഭിക്കും. നേരിട്ട് ടിക്കറ്റ് എടുക്കുന്നവർക്ക് അപകടം സംഭവിച്ചാൽ 2 ലക്ഷം ചികിത്സാ ചെലവും മരണം സംഭവിച്ചാൽ ആശ്രിതർക്ക് 5 ലക്ഷവും ലഭിക്കും. 

ADVERTISEMENT

ഓരോ യാത്രക്കാരനും അവരുടെ സ്റ്റോപ്പിൽ ഇറങ്ങുന്നതു വരെയുള്ള സമയം ഈ പോളിസിയുടെ സുരക്ഷയുണ്ടാകും. അപകടം സംഭവിച്ചാൽ ഏറ്റവും അടുത്തുള്ള കെഎസ്ആർടിസി ഓഫിസുമായി ബന്ധപ്പെട്ട് യാത്ര ചെയ്ത ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയും ആശുപത്രിയിൽ നിന്നു ലഭിക്കുന്ന രേഖകളും ബില്ലുകളും സഹിതം ക്ലെയിമിന് അപേക്ഷിക്കാം.