ഗതാഗത നിയന്ത്രണം : പാലക്കാട്∙ പാലക്കാട്– പൊള്ളാച്ചി പൊതുമരാമത്ത് റോഡ് (എസ്എച്ച് 52) കരുവപ്പാറ ജംക്‌ഷനിൽ കലുങ്ക്-ഡ്രൈനേജ് നിർമാണം തുടങ്ങുന്നതിനാൽ ഇന്ന് (25) ഇതുവഴി ലോറി ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചു. പാലക്കാട് നിന്നും വരുന്ന വാഹനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗത നിയന്ത്രണം : പാലക്കാട്∙ പാലക്കാട്– പൊള്ളാച്ചി പൊതുമരാമത്ത്  റോഡ് (എസ്എച്ച് 52) കരുവപ്പാറ ജംക്‌ഷനിൽ കലുങ്ക്-ഡ്രൈനേജ് നിർമാണം തുടങ്ങുന്നതിനാൽ ഇന്ന് (25) ഇതുവഴി ലോറി ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചു. പാലക്കാട് നിന്നും വരുന്ന വാഹനങ്ങൾ അത്തിക്കോട് ജംക്‌ഷനിൽ നിന്നും പൊള്ളാച്ചിയിൽ നിന്നു വരുന്ന വാഹനങ്ങൾ കൊഴിഞ്ഞാമ്പാറ ജംക്‌ഷനിൽ നിന്നും തിരിഞ്ഞുപോകണം. ഒരുവശത്തു കൂടി മാത്രമേ വാഹനഗതാഗതം ഉണ്ടായിരിക്കുകയുള്ളൂ.

മൊബൈൽ അദാലത്ത്:പാലക്കാട്∙ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ 28 മുതൽ ഏപ്രിൽ 23 വരെ അതത് ബ്ലോക്ക് പഞ്ചായത്തുകളിൽ മൊബൈൽ അദാലത്ത് നടത്തും. സ്വത്തു തർക്കം, കുടുംബപ്രശ്നങ്ങൾ, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്ത പരാതികൾ, ബാങ്കുകളുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയാണു തീർപ്പാക്കുക. അദാലത്തുമായി ബന്ധപ്പെട്ട് ഓരോ ബ്ലോക്കിനും കീഴിലുള്ള പഞ്ചായത്തിലെ ജനപ്രതിനിധികൾ, ജാഗ്രതാ സമിതി അംഗങ്ങൾ എന്നിവർക്കായി നിയമ ബോധവൽക്കരണ ക്ലാസുകളും സൗജന്യ നിയമ സഹായത്തിനുള്ള അപേക്ഷ ഫോറത്തിന്റെ വിതരണവും ഉണ്ടാകും.സ്ത്രീകൾ, കുട്ടികൾ, പട്ടികജാതി/വർഗ വിഭാഗക്കാർ, വികലാംഗർ, മൂന്നു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർ തുടങ്ങിയവർക്കാണ് സൗജന്യ നിയമ സഹായത്തിന് അർഹത. വിവരങ്ങൾക്ക്: പാലക്കാട്: 9188524181, മണ്ണാർക്കാട്: 9188524182, ഒറ്റപ്പാലം: 9188524183, ആലത്തൂർ: 9188524184, ചിറ്റൂർ: 9188524185

ADVERTISEMENT

സൗജന്യ നേത്ര പരിശോധനാ ക്യാംപ് ഇന്ന്:കല്ലടിക്കോട്∙ കരിമ്പ മരുതുംകാട് ഫ്രണ്ട്സ് ക്ലബും മലപ്പുറം ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയും ഇന്നു രാവിലെ 9 മുതൽ ഒരുമണി വരെ മരുതുംകാട് ജിഎൽപി സ്കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും. 9074723730.