പത്തനംതിട്ട ∙ കേരളത്തിന്റെ പാരമ്പര്യ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ്, യുഡിഎഫ് ധാരണയാണ്. എന്നാൽ, മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇത്തവണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ കേരളത്തിന്റെ പാരമ്പര്യ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ്, യുഡിഎഫ് ധാരണയാണ്. എന്നാൽ, മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇത്തവണ മാറ്റമുണ്ടാകും. സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങൾ നരേന്ദ്രമോദി അനുകൂല നിലപാട് സ്വീകരിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും സുരേന്ദ്രൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കുക ബിജെപിയായിരിക്കും. പിണറായി സർക്കാരിന്റെ കള്ളക്കടത്ത്, രാജ്യദ്രോഹം, കള്ളപ്പണം എന്നിവ പ്രചാരണമാക്കുന്നതി‍ൽ യുഡിഎഫ് പരാജയപ്പെട്ടു. ആദ്യമായാണ് ഭരണകക്ഷിയും പ്രതിപക്ഷവും ഒരേപോലെ അഴിമതി ആരോപണം നേരിടുന്നത്. യുഡിഎഫ് നേതാക്കൾക്കെതിരായ വിജിലൻസ് അന്വേഷണത്തിന് പിന്നിലും ബിജെപിയാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന അത്ഭുതപ്പെടുത്തി.

ADVERTISEMENT

ഒട്ടേറെത്തവണ സംസ്ഥാനം ഭരിച്ച പാർട്ടിയുടെ നേതാവിൽ നിന്നും ഇത്തരം നിലവാരമില്ലാത്ത വാക്കുകൾ വരുന്നത് പ്രതലബോധം നഷ്ടപ്പെട്ടതു കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയുടെ കാര്യത്തിൽ പിണറായി സർക്കാർ ഇപ്പോഴും ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കുകയാണ്. സി.എം രവീന്ദ്രനെ ആശുപത്രിയിൽ കിടത്തുന്നത് സിപിഎമ്മിന്റെ പാഴ്ശ്രമമാണ്. എത്രകാലം ഇങ്ങനെ ആശുപത്രിയിൽ കിടത്താനാകുമെന്ന് അവർ ചിന്തിക്കണം. ഇപ്പോഴത്തെ കെ-റെയിൽ പദ്ധതിയോട് യോജിപ്പില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.