മലയിൻകീഴ് ∙ കോവിഡ്, ലോക്ഡൗൺ പ്രതിസന്ധിയെ തുടർന്നുള്ള കടബാധ്യതയെത്തുടർന്ന് വ്യവസായ സംരംഭക ജീവനൊടുക്കി. വിളപ്പിൽശാല നെടുങ്കുഴി കല്ലുമല ഹോളോബ്രിക്സ് ആൻഡ് ഇന്റർലോക്ക് കമ്പനി ഉടമയും നെടുങ്കുഴി ചെല്ലമംഗലത്ത് ശിവന്റെ ഭാര്യയുമായ എം.രാജിയെ (47) ആണ് സ്ഥാപനത്തിലെ ഗോഡൗണിൽ ഇന്നലെ രാവിലെ തൂങ്ങി മരിച്ച നിലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയിൻകീഴ് ∙ കോവിഡ്, ലോക്ഡൗൺ പ്രതിസന്ധിയെ തുടർന്നുള്ള കടബാധ്യതയെത്തുടർന്ന് വ്യവസായ സംരംഭക ജീവനൊടുക്കി. വിളപ്പിൽശാല നെടുങ്കുഴി കല്ലുമല ഹോളോബ്രിക്സ് ആൻഡ് ഇന്റർലോക്ക് കമ്പനി ഉടമയും നെടുങ്കുഴി ചെല്ലമംഗലത്ത് ശിവന്റെ ഭാര്യയുമായ എം.രാജിയെ (47) ആണ് സ്ഥാപനത്തിലെ ഗോഡൗണിൽ ഇന്നലെ രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോടു ചേർന്നു തന്നെയാണ് വ്യവസായ സ്ഥാപനവും. സാങ്കേതിക സർവകലാശാലയ്ക്ക് വിട്ടുനൽകിയ ഭൂമി സർക്കാർ ഏറ്റെടുത്ത് പണം ലഭിക്കുന്നത് പ്രതീക്ഷിച്ചതിലും വൈകിയതും രാജിയെ സമ്മർദ്ദത്തിലാക്കിയിരുന്നു.

ബാധ്യതക്കു പുറമേ ഭൂമി സർക്കാർ ഏറ്റെടുക്കാതിരിക്കുമോ എന്ന ആശങ്ക കൂടിയാണ് ഭാര്യയുടെ മരണത്തിന് പിന്നിലെന്ന് ശിവൻ പറഞ്ഞു. കമ്പനിയുടെ നടത്തിപ്പിനായി കേരള ഫിനാൻസ് കോർപറേഷൻ വെള്ളയമ്പലം ശാഖയിൽ നിന്ന് രാജിയുടെ പേരിൽ 68 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പലിശയും മുതലും കൃത്യമായി അടച്ചിരുന്നെങ്കിലും ആദ്യ ലോക്ഡൗൺ മുതൽ വരുമാനം കുറഞ്ഞു. തിരിച്ചടവ് മുടങ്ങിയതിനാൽ 30 ലക്ഷത്തിന്റെ ബാധ്യതയായി. സ്വന്തമായുള്ള ഒന്നര ഏക്കറോളം ഭൂമിയിൽ കുറച്ചു വിറ്റ് കടം വീട്ടാൻ ഇവർ തീരുമാനിച്ചു.

ADVERTISEMENT

ഇതിനിടെയാണ് എപിജെ അബ്ദുൽകലാം ശാസ്ത്ര സാങ്കേതിക സർവകലാശാല ആസ്ഥാനം നിർമിക്കാൻ വിളപ്പിൽശാലയിൽ 100 ഏക്കർ ഏറ്റെടുക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. രാജിയുടെ പേരിലുള്ള 24 സെന്റും ഇതിൽ ഉൾപ്പെട്ടു. സെന്റിന് 4.75 ലക്ഷം വീതം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 2020ൽ ഭൂമിയുടെ രേഖകൾ സർക്കാരിന് കൈമാറി. സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയുടെ പണം ഉടൻ കിട്ടുമെന്ന പ്രതീക്ഷയിൽ ബാങ്കുമായി ബന്ധപ്പെട്ടു.

ഈ മാസം 31ന് മുൻപ് ഒറ്റത്തവണയായി 30 ലക്ഷം അടയ്ക്കണമെന്ന ബാങ്കിന്റെ നിർദേശം ഇവർ അംഗീകരിച്ചു. പക്ഷേ ആദ്യ ഘട്ടത്തിൽ 50 ഏക്കർ മാത്രമേ ഏറ്റെടുക്കുന്നുള്ളൂ എന്ന് മൂന്നു മാസം മുൻ സർക്കാരിന്റെ പ്രഖ്യാപനം എത്തി. അതോടെ പട്ടികയിൽ നിന്ന് രാജിയുടെ ഭൂമി പുറത്തായി. ഭൂമിയുടെ രേഖകൾ സർക്കാരിന്റെ പക്കലായതിനാൽ ബാങ്ക് വായ്പ എടുക്കാനോ ഭൂമി വിൽക്കാനോ കഴിയാത്ത സ്ഥിതിയിലായെന്നു ശിവൻ പറഞ്ഞു. ഇതിനിടെ ബാങ്കിൽ നിന്ന് നോട്ടിസ് എത്തി. ഇതോടെ കുടുംബം ഒന്നടങ്കം തളർന്നു. ഒടുവിൽ പിടിച്ചു നിൽക്കാനാവാതെ രാജി മരണത്തിൽ അഭയം തേടുകയായിരുന്നു. ഏക മകൻ ശ്രീശരൺ. പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

ADVERTISEMENT

പിടിച്ചുനിൽക്കാനായില്ല ഒടുവിൽ....

മലയിൻകീഴ് ∙ ‘എന്നെ തോൽപ്പിച്ചല്ലോ , ഞാൻ പോയാലും എല്ലാം നോക്കാൻ നീ ഉണ്ടാകുമെന്നാണു ഞാൻ കരുതിയത് ’. ഭാര്യ രാജിയുടെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാവാതെ ഏക മകനെ നെഞ്ചോടു ചേർത്തു ശിവൻ അലമുറയിട്ടു കരഞ്ഞു. 2011–ൽ ആണ് വീടിനോട് ചേർന്ന് ഭാര്യയുടെ പേരിൽ ശിവൻ കമ്പനി തുടങ്ങുന്നത്. സ്ഥാപനത്തിന്റെ മുതലാളി എന്നു പറഞ്ഞു മാറി നിൽക്കാതെ രാജിയും ശിവനും ജോലിക്കാരോടൊപ്പം പണിയെടുത്തു. നടത്തിപ്പ് രാജിയെ തന്നെ ശിവൻ ഏൽപിച്ചു.

ADVERTISEMENT

സംരംഭകയുടെ ആത്മഹത്യ: പ്രതികരണങ്ങൾ

മലയിൻകീഴ് ∙ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളെ ചിലർ ഭീതിയിലാക്കിയെന്നും സർക്കാർ ജനങ്ങൾക്ക് ഒപ്പമുണ്ടെന്നും ഐ.ബി. സതീഷ് എംഎൽഎ. സംരംഭകയായ വീട്ടമ്മയുടെ മരണം ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടമ്മയുടെ മരണത്തിൽ സർക്കാരിനെ പ്രതി ചേർക്കണമെന്ന്. കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കുന്നതിൽ അഴിമതി ഉണ്ട്. ഉന്നതതല അന്വേഷണം വേണം. സംരംഭകയുടെ മരണത്തിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനും സ്ഥലം എംഎൽഎയ്ക്കുമാണെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. സർവകലാശാലയ്ക്കു ഭൂമി വിട്ടുകൊടുക്കാൻ തയാറായ എല്ലാവർക്കും അടിയന്തരനഷ്ടപരിഹാരം നൽകണം.