പാലോട്∙ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ‘കെഎസ്ആർടിസിക്ക് ഒരു കൈത്താങ്ങ്’ എന്ന പദ്ധതിയുമായി പാലോട് പേരക്കുഴി ഗവ. എൽപി സ്കൂളിന്റെ പഠനയാത്ര സാമൂഹിക പ്രതിബദ്ധതയുള്ളതും വേറിട്ടതും ആയി. ഒരു ദിവസത്തെ പഠനയാത്ര മുഴുവനും കെഎസ്ആർടിസി ബസിനെ ആശ്രയിച്ചായിരുന്നു. പാലോട് നിന്ന് കെഎസ്ആർടിസി ബസിൽ യാത്ര തിരിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലോട്∙ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ‘കെഎസ്ആർടിസിക്ക് ഒരു കൈത്താങ്ങ്’ എന്ന പദ്ധതിയുമായി പാലോട് പേരക്കുഴി ഗവ. എൽപി സ്കൂളിന്റെ പഠനയാത്ര സാമൂഹിക പ്രതിബദ്ധതയുള്ളതും വേറിട്ടതും ആയി. ഒരു ദിവസത്തെ പഠനയാത്ര മുഴുവനും കെഎസ്ആർടിസി ബസിനെ ആശ്രയിച്ചായിരുന്നു. പാലോട് നിന്ന്  കെഎസ്ആർടിസി ബസിൽ യാത്ര തിരിച്ച വിദ്യാർഥികളും അധ്യാപകരും തിരുവനന്തപുരത്തു നിന്ന് ഡബിൾ ഡക്കർ ബസിൽ നഗരം ചുറ്റിക്കണ്ടു.

ബസിന് മുകളിൽ നിന്ന് നഗരക്കാഴ്ചകളും കടലും കായലും വിമാനവും ട്രെയിനും ഒക്കെ കണ്ട കുട്ടികൾ ആഹ്ലാദിച്ചു തിമിർത്തു.  വിമാനത്താവളത്തിലെത്തി വിമാനം പറന്നുയരുന്നതും കുട്ടികൾ കണ്ടു. കുതിരമാളികയിലെ അതിശയങ്ങളും വാക്സ് മ്യൂസിയത്തിലെ ജീവൻ തുടിക്കുന്ന കൗതുകങ്ങളും പ്രിയദർശിനി പ്ലാനറ്റേറിയത്തിലെ അറിവുകളും സ്വായത്തമാക്കിയ വിദ്യാർഥികൾ വേളിയിലും ശംഖുമുഖത്തും കറങ്ങിയ ശേഷം കെഎസ്ആർടിസി ബസിൽ തന്നെ തിരികെ വിദ്യാലയത്തിൽ എത്തി. പ്രഥമാധ്യാപിക വിജയലക്ഷ്മി അടക്കമുള്ളവർ നേതൃത്വം നൽകി.

ADVERTISEMENT