പോത്തൻകോട് ∙ ‘നവാഗത‍‍ർക്ക് കണിയാപുരം ആലുംമൂട് ഗവ.എൽപി സ്കൂളിലേക്ക് സ്വാഗതം’ ഗൗരികൃഷ്ണ എന്ന നാലാം ക്ലാസുകാരിയുടെ മധുര ശബ്ദം റേഡിയോയിലൂടെ ഉയ‍ർന്നു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തുതല പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് സ്കൂളിന് ‘ശിശുവാണി’ എന്ന റേഡിയോ സ്റ്റേഷൻ സ്വന്തമായത്. പ്രവേശനോത്സവത്തെ സംബന്ധിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ∙ ‘നവാഗത‍‍ർക്ക് കണിയാപുരം ആലുംമൂട് ഗവ.എൽപി സ്കൂളിലേക്ക് സ്വാഗതം’ ഗൗരികൃഷ്ണ എന്ന നാലാം ക്ലാസുകാരിയുടെ മധുര ശബ്ദം റേഡിയോയിലൂടെ ഉയ‍ർന്നു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തുതല പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് സ്കൂളിന് ‘ശിശുവാണി’ എന്ന റേഡിയോ സ്റ്റേഷൻ സ്വന്തമായത്. പ്രവേശനോത്സവത്തെ സംബന്ധിച്ച വിവരങ്ങളോടെയായിരുന്നു തുടക്കം. ഇനിയുള്ള ദിവസങ്ങളിൽ കുട്ടികൾക്ക് രാവിലെ പത്രവാർത്തകൾ റേഡിയോയിലൂടെ കേൾക്കാം. അറിയിപ്പുകളും ഉണ്ടാകും. സ്കൂൾ റേഡിയോ സംവിധാനം ഒരുക്കാൻ ഒരു ലക്ഷം രൂപ നൽകിയത് കണിയാപുരം ബാബ് അൽ-സലാമിൽ അബ്ദുൽ അസീസാണ്. പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് .ഹരികുമാർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ റേഡിയോ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ വിജയനും പ്രാദേശിക വിഭവ പാഠപുസ്തകം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.ആർ.റഫീഖും ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് തയാറാക്കിയ അക്കാദമിക് കലണ്ടർ ജില്ലാ പഞ്ചായത്തംഗം ഉനൈസ അൻസാരി പ്രകാശനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.സോമൻ അധ്യക്ഷനായി. പ്രധാന അധ്യാപിക എ.ഷീബ , ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്സൻ മണി മധു, പഞ്ചായത്ത് അംഗം മാലിക് ജബ്ബാർ, കണിയാപുരം എഇഒ ടി.ജി ജ്യോതി , ബിപിസി ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.

ADVERTISEMENT