കൽപറ്റ ∙ രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നത ആക്രമണങ്ങൾക്കുള്ള ന്യായീകരണമാകരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇന്ത്യൻ മതനിരപേക്ഷതയുടെ മുഖമാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ നിലപാടുകളോടും ജനസേവനത്തോടും മനുഷ്യസ്‌നേഹത്തോടും യോജിക്കാൻ കഴിയാത്തവരാണ് ആക്രമണത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നത ആക്രമണങ്ങൾക്കുള്ള ന്യായീകരണമാകരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇന്ത്യൻ മതനിരപേക്ഷതയുടെ മുഖമാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ നിലപാടുകളോടും ജനസേവനത്തോടും മനുഷ്യസ്‌നേഹത്തോടും യോജിക്കാൻ കഴിയാത്തവരാണ് ആക്രമണത്തിന് പിന്നിലെന്നും തങ്ങൾ പറഞ്ഞു.

രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപി നിലയിൽ രാഹുൽ ഗാന്ധി പൂർണ വിജയമാണ്. ദേശീയ നേതാവിന്റെ തിരക്കുകൾക്കിടയിലും മണ്ഡലത്തിലെ കാര്യങ്ങൾ ജാഗ്രതയോടെ വീക്ഷിക്കുകയും വികസനപദ്ധതികളുടെ പൂർത്തീകരണത്തിനു സജീവമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. 

ADVERTISEMENT

ഫാഷിസത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായി പോരടുന്ന ഒരു നേതാവിനോടു പുലർത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയം അംഗീകരിക്കാനാവില്ല. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പഴുതടച്ച അന്വേഷണം വേണമെന്നും മാതൃകാപരമായ ശിക്ഷ വാങ്ങിനൽകാൻ സർക്കാർ ജാഗ്രത കാട്ടണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

ജില്ലാ യുഡിഎഫ് ചെയർമാൻ പി.പി.എ. കരീം, കൺവീനർ എൻ.ഡി. അപ്പച്ചൻ, എം.എ. മുഹമ്മദ് ജമാൽ, പി.പി. ആലി, എൻ.കെ. റഷീദ്, ഇബ്രാഹിം, ടി. മുഹമ്മദ്, എം. മുഹമ്മദ് ബഷീർ, പി. ഇസ്മായിൽ, സി. മൊയ്തീൻ കുട്ടി, യഹ്യാഖാൻ തലയ്ക്കൽ, പടയൻ മുഹമ്മദ്, എം.പി. നവാസ്, സി.കെ. ഹാരിഫ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ADVERTISEMENT