താമരശ്ശേരി∙ ചുരത്തിൽ ഗതാഗതതടസ്സം പതിവായതോടെ യാത്ര ദുരിതപൂർണം. ഇന്നലെ ചുരത്തിൽ മരം കടപുഴകിയും ലോറികൾ കൂട്ടിയിടിച്ചും ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ടു മൂന്നോടെ 6,7 വളവുകൾക്കിടയിലാണു വള്ളിപ്പടർപ്പോടു കൂടിയ മരം കടപുഴകിയത്. കൽപറ്റയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ 4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി∙ ചുരത്തിൽ ഗതാഗതതടസ്സം പതിവായതോടെ യാത്ര ദുരിതപൂർണം. ഇന്നലെ ചുരത്തിൽ മരം കടപുഴകിയും ലോറികൾ കൂട്ടിയിടിച്ചും ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ടു മൂന്നോടെ 6,7 വളവുകൾക്കിടയിലാണു വള്ളിപ്പടർപ്പോടു കൂടിയ മരം കടപുഴകിയത്. കൽപറ്റയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ 4 മണിയോടെ മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. 

താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും സഹായത്തിനുണ്ടായിരുന്നു. ഇതുവഴി വയനാട്ടിൽനിന്നു വന്ന മന്ത്രി എ.കെ. ശശീന്ദ്രൻ സഞ്ചരിച്ച കാർ മരത്തിനടിയിലൂടെ കടന്നു പോയെങ്കിലും എസ്കോർട്ട് ജീപ്പ് കുടുങ്ങി. ഇതിനു ശേഷം വൈകിട്ട്  5.15ന് ചിപ്പിലിത്തോടിന് അടുത്തു ലോറികൾ കൂട്ടിയിടിച്ചു. കാലവർഷം കനത്തതോടെ ദേശീയ പാതയിലേക്ക് മരങ്ങൾ വീണും മലയിടിഞ്ഞും ഗതാഗത തടസ്സം പതിവായി. കഴിഞ്ഞ മാസം 15ന് ഈ വളവുകൾക്കിടയിൽ‍ വലുതും ചെറുതുമായ 5 മരങ്ങൾ കടപുഴകി ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

ADVERTISEMENT