മാനന്തവാടി ∙ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ 3 താലൂക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തിലൂടെ 782 പരാതികളിൽ തത്സമയ പരിഹാരം. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, എം.ബി. രാജേഷ്, വി. അബ്ദുറഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിലാണ് 3 ദിവസങ്ങളിലായി അദാലത്തുകൾ നടന്നത്. ഒരു മാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ 3 താലൂക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തിലൂടെ 782 പരാതികളിൽ തത്സമയ പരിഹാരം. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, എം.ബി. രാജേഷ്, വി. അബ്ദുറഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിലാണ് 3 ദിവസങ്ങളിലായി അദാലത്തുകൾ നടന്നത്. ഒരു മാസം മുൻപ്  അദാലത്തിലേക്ക് ഓൺലൈൻ വഴിയും താലൂക്ക് കേന്ദ്രങ്ങൾ വഴിയും പരാതികൾ മുൻകൂട്ടി സ്വീകരിച്ചിരുന്നു. അദാലത്ത് വേദിയിൽ നേരിട്ടും പൊതുജനങ്ങൾക്ക് പരാതികളും അപേക്ഷകളും നൽകാനുള്ള അവസരവും ഒരുക്കി. 324 നേരിട്ടുള്ള പരാതികളാണ് എത്തിയത്. 3  താലൂക്കുകളിൽ നിന്നായി 1324 പരാതികളാണ് ഓൺലൈൻ വഴി ലഭിച്ചത്. 261 പരാതികൾ അദാലത്തിന് പരിഗണിക്കപ്പെടേണ്ട വിഷയത്തിന് പുറത്തായതിനാൽ നിരസിച്ചു.

നേരിട്ടുള്ള പരാതികളിൽ തത്സമയ പരിഹാരത്തിന് തടസ്സമുള്ള പരാതികളിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തി ഒരു മാസത്തിനകം തീരുമാനമെടുക്കും. റേഷൻ കാർഡുകൾ തരം മാറ്റൽ, റവന്യു, വനഭൂമി സംബന്ധമായ പരാതികൾ, അതിർത്തി തർക്കങ്ങൾ, ക്ഷേമപെൻഷനുകൾ തുടങ്ങി 27 ഇനം പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. പട്ടയം, ലൈഫ് മിഷൻ തുടങ്ങിയ പരാതികൾ അദാലത്തിൽ പരിഗണിച്ചിരുന്നില്ല. ഇത്തരത്തിൽ അദാലത്തിൽ വന്ന പ്രത്യേക കേസുകളിൽ തീരുമാനമെടുക്കാൻ ജില്ലാ ലൈഫ് മിഷൻ കോഓർഡിനേറ്ററെ ചുമതലപ്പെടുത്തി. 

ADVERTISEMENT

ഇന്നലെ മാനന്തവാടിയിൽ നടന്ന  അദാലത്തിൽ 428 പരാതികളാണ് മുൻകൂട്ടി ഓൺലൈൻ വഴി ലഭിച്ചത്. ഇതിൽ 108 പരാതികൾ അദാലത്ത് പരിഗണന വിഷയത്തിൽപ്പെടാത്തതിനാൽ ആദ്യഘട്ടത്തിൽ നിരസിച്ചു. 230 പരാതികൾ അദാലത്ത് പരിഗണിച്ചു. 90 പരാതികളിൽ തത്സമയ പരിഹാരവും ശേഷിക്കുന്ന പരാതികളിൽ അന്വേഷണവിധേയമായി തീരുമാനമുണ്ടാകും. നേരിട്ടുള്ള 69 പുതിയ പരാതികൾ ലഭിച്ചതിൽ നേരിട്ട് പരിഹരിക്കാൻ കഴിയാത്തതിൽ ഒരുമാസത്തിനകം പരിഹാരമുണ്ടാകും. അദാലത്തിൽ വിവിധ വകുപ്പുകൾ കൈകൾ കോർത്തത് പരാതി പരിഹാരം എളുപ്പമാക്കി. ജില്ലാ കലക്ടർ  രേണുരാജിന്റെ നേതൃത്വത്തിൽ അദാലത്ത് വേദികളിലെല്ലാം വിവിധ വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു.

എല്ലാവിധ പരാതികൾക്കും താമസമില്ലാതെ പരിഹാരം കാണാനുളള പരിശ്രമങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായി. ഇത്  അദാലത്തിനെത്തിയവർക്ക് കാത്തിരുന്നു വലയാതെ പരാതി പരിഹാരത്തിനുള്ള അവസരമായി. റേഷൻ കാർഡ് തരം മാറ്റൽ തുടങ്ങിയ അപേക്ഷകളിൽ പുതിയ റേഷൻ കാർഡുകൾ വേദിയിൽ നിന്നു തന്നെ പ്രിന്റ് ചെയ്ത് നൽകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. എഡിഎം എൻ.ഐ. ഷാജു, ഡപ്യൂട്ടി കലക്ടർമാരായ കെ. അജീഷ്, വി. അബൂബക്കർ, കെ. ദേവകി, തദ്ദേശ സ്വയം ഭരണവകുപ്പ് ജോ. ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ തുടങ്ങിയവർ അദാലത്തിലെ പ്രത്യേക സേവന കൗണ്ടറുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചു. വിവിധ വകുപ്പ് ജീവനക്കാർ, എൻസിസി, സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ തുടങ്ങിയവർ അദാലത്തിൽ കർമനിരതരായി. വൊളന്റിയറായി പ്രവർത്തിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.